---
title: "'ആര്‍ആര്‍ആര്‍' ടിക്കറ്റിന് റെക്കോര്‍ഡ് വില"
english_title: "Record price for 'RRR' ticket"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33723/record-price-for-rrr-ticket"
published_at: "2022-03-24T19:12:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c756cf0511_rrr.jpg"
keywords: []
---

# 'ആര്‍ആര്‍ആര്‍' ടിക്കറ്റിന് റെക്കോര്‍ഡ് വില

> **Lead Summary:** **രാ**ജമൗലിയുടെ പുതിയ ചിത്രം 'ആര്‍ആര്‍ആറി'നായുള്ള കാത്തിരിപ്പിലായിരുന്നു കുറേ നാളുകളായി ആരാധകര്‍. നാളെ രാജമൗലി ചിത്രം തിയറ്ററുകളില്‍ എത്തുകയാണ്. കൊവിഡ് മഹാമാരി കാരണം പല തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്‍ക്കേണ്ടി വന്നിരുന്നു.

## Article Content

**രാ**ജമൗലിയുടെ പുതിയ ചിത്രം 'ആര്‍ആര്‍ആറി'നായുള്ള കാത്തിരിപ്പിലായിരുന്നു കുറേ നാളുകളായി ആരാധകര്‍. നാളെ രാജമൗലി ചിത്രം തിയറ്ററുകളില്‍ എത്തുകയാണ്. കൊവിഡ് മഹാമാരി കാരണം പല തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്‍ക്കേണ്ടി വന്നിരുന്നു.

പ്രതിസന്ധികള്‍ മാറി ചിത്രം തിയറ്ററുകളില്‍ എത്തുമ്പോള്‍ റെക്കോര്‍ഡ് നിരക്കിനാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് 2100 രൂപ വരെ ഈടാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ പിവിആര്‍ ഡയറക്ടേഴ്‍സ് കട്ടില്‍ ഒരു ടിക്കറ്റിന് 2100 രൂപ ഈടാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ഗുരാഗണിലെ ആംബിയൻസ് ഹാള്‍, മുംബൈയിലെ പിവിആര്‍ എന്നിവടങ്ങളിലും വലിയ തുകയാണ് ആര്‍ആര്‍ആര്‍ ടിക്കറ്റിന്. തെലുങ്കാനയിലെയും ആന്ധ്രയിലെയും തിയറ്ററുകളില്‍ ഏതാണ്ട് ബുക്കിംഗ് അവസാനിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/33723/record-price-for-rrr-ticket)