---
title: "മനിതേ മ​ഗാഹിതേ... വൈറൽ ​ഗാനത്തിന് തലയാട്ടി, കഹോനിൽ താളംപിടിച്ച് പൃഥ്വിരാജ് ;വീഡിയോ ശ്രദ്ധേയമാകുന്നു "
english_title: "Prithviraj shakes his head at viral song"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3371/prithviraj-shakes-his-head-at-viral-song"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614c1d7fb0b34_pithwi.jpg"
keywords: []
---

# മനിതേ മ​ഗാഹിതേ... വൈറൽ ​ഗാനത്തിന് തലയാട്ടി, കഹോനിൽ താളംപിടിച്ച് പൃഥ്വിരാജ് ;വീഡിയോ ശ്രദ്ധേയമാകുന്നു 

> **Lead Summary:** ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ പ്രീതി പിടിച്ചുപറ്റി അടുത്തകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ​ഗാനമാണ് സിംഹള ഭാഷയിലുള്ള മനികേ മ​ഗാഹിതേ. യൊഹാനി ദിലോക ഡി സിൽവയാണ് ഈ ​ഗാനം ആലപിച്ചത്. മലയാളികളുടെ പ്രിയനടൻ പൃഥ്വിരാജും ഈ ​ഗാനത്തിൽ വീണിരിക്കുകയാണ് എന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന വീഡിയോ പറയുന്നത്.

## Article Content

ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ പ്രീതി പിടിച്ചുപറ്റി അടുത്തകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ​ഗാനമാണ് സിംഹള ഭാഷയിലുള്ള മനികേ മ​ഗാഹിതേ. യൊഹാനി ദിലോക ഡി സിൽവയാണ് ഈ ​ഗാനം ആലപിച്ചത്. മലയാളികളുടെ പ്രിയനടൻ പൃഥ്വിരാജും ഈ ​ഗാനത്തിൽ വീണിരിക്കുകയാണ് എന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന വീഡിയോ പറയുന്നത്.

[https://www.facebook.com/watch/?v=1670881709768602](https://www.facebook.com/watch/?v=1670881709768602)

​ഗാനത്തിനൊപ്പം തലയാട്ടുകയും കഹോനിൽ ഇരുന്ന് ആസ്വദിച്ച് താളമിടുകയും ചെയ്യുന്ന താരമാണ് വീഡിയോയിൽ. പൊഫാക്ഷിയോ ഫെയ്സ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 120 മില്ല്യൺ പേരാണ് യൂട്യൂബിൽ ഇതുവരെ മനികേ മ​ഗാഹിതേ എന്ന ​ഗാനം കണ്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3371/prithviraj-shakes-his-head-at-viral-song)