---
title: "ഗര്‍ഭിണിയാണെന്ന് പറഞ്ഞതിന് ശേഷം ആദ്യമായി പുറത്ത് വന്ന് നടി"
english_title: "Actress Sonam Kapoor has come out for the first time after being told she is pregnant"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33671/actress-sonam-kapoor-has-come-out-for-the-first-time-after-being-told-she-is-pregnant"
published_at: "2022-03-24T15:06:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c3c570a4c7_sonam.jpg"
keywords: []
---

# ഗര്‍ഭിണിയാണെന്ന് പറഞ്ഞതിന് ശേഷം ആദ്യമായി പുറത്ത് വന്ന് നടി

> **Lead Summary:** കഴിഞ്ഞ ദിവസം ബോളിവുഡ് സിനിമാലോകത്തിന് ഏറെ സന്തോഷം നല്‍കി കൊണ്ടാണ് താരപുത്രിയും നടിയുമായ സോനം കപൂര്‍ എത്തിയത്. ഏറെ കാലമായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നെങ്കിലും ഒടുവില്‍ താനൊരു അമ്മയാവാന്‍ പോവുകയാണെന്ന സത്യം സോനം വെളിപ്പെടുത്തി.

## Article Content

കഴിഞ്ഞ ദിവസം ബോളിവുഡ് സിനിമാലോകത്തിന് ഏറെ സന്തോഷം നല്‍കി കൊണ്ടാണ് താരപുത്രിയും നടിയുമായ സോനം കപൂര്‍ എത്തിയത്. ഏറെ കാലമായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നെങ്കിലും ഒടുവില്‍ താനൊരു അമ്മയാവാന്‍ പോവുകയാണെന്ന സത്യം സോനം വെളിപ്പെടുത്തി.

ഭര്‍ത്താവ് ആനന്ദ് അഹൂജയുടെ കൂടെയുള്ള കിടിലന്‍ ഫോട്ടോസാണ് നടി പങ്കുവെച്ചതും. ഇതിന് താഴെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരുമൊക്കെ ചേര്‍ന്ന് താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച് കൊണ്ട് എത്തി. ഗര്‍ഭിണിയാണെന്ന് അറിയിച്ചത് മുതല്‍ ക്യാമറ കണ്ണുകള്‍ സോനത്തിന് പിന്നാലെയായിരുന്നു.

ഒടുവില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ താരസുന്ദരിയുടെ ചിത്രങ്ങളും വീഡിയോസുമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഒപ്പം ഭര്‍ത്താവ് ആനന്ദും പിതാവ് അനില്‍ കപൂറുമൊക്കെ സോനത്തിന്റെ കൂടെ ഉണ്ടായിരുന്നു.

ഗര്‍ഭിണിയാണെന്ന് അറിയിച്ചത് മുതല്‍ ക്യാമറ കണ്ണുകള്‍ സോനത്തിന് പിന്നാലെയായിരുന്നു. ഒടുവില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ താരസുന്ദരിയുടെ ചിത്രങ്ങളും വീഡിയോസുമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഒപ്പം ഭര്‍ത്താവ് ആനന്ദും പിതാവ് അനില്‍ കപൂറുമൊക്കെ സോനത്തിന്റെ കൂടെ ഉണ്ടായിരുന്നു.

മുംബൈയില്‍ ഒരു മള്‍ട്ടി ബ്രാന്‍ഡ് സ്‌നീക്കര്‍ ബോട്ടിക്കിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാണ് സോനം കപൂര്‍ എത്തിയത്. കൂടെ ഭര്‍ത്താവ് ആനന്ദ് അഹൂജ, പിതാവ് അനില്‍ കപൂര്‍, സഹോദരന്‍ ഹര്‍ഷ് വര്‍ദ്ധന്‍ കപൂര്‍, നടി ഹുമ ഖുറേഷി തുടങ്ങി ബോളിവുഡിലെ പ്രമുഖരായ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

എന്നാല്‍ എല്ലായിടത്തും തിളങ്ങി നിന്നത് സോനം തന്നെയായിരുന്നു. അത്രയധികം സന്തോഷത്തോട് കൂടി എത്തിയ താരങ്ങള്‍ ക്യാമറകള്‍ക്ക് മുന്നില്‍ ഫോട്ടോ എടുക്കാന്‍ നിന്ന് കൊടുക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ഭര്‍ത്താവ് സ്‌നേഹത്തോടെ ചുംബനം കൊടുക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരിക്കുകയാണ്.

വേദിയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിലാണ് ആനന്ദ് സോനത്തിന്റെ കവിളിലൊരു ചുംബനം നല്‍കുന്നത്. പെട്ടെന്ന് തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി. ഗര്‍ഭിണിയാണെന്ന് പറഞ്ഞതിന് ശേഷം ആദ്യമായിട്ടാണ് സോനം നിറവയറുമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. നീല നിറമുള്ള കോട്ട്യൂം സ്യൂട്ടുമാണ് നടിയുടെ വേഷം. ഇതിനുള്ളില്‍ വെള്ള ടീ ഷര്‍ട്ടും ധരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/33671/actress-sonam-kapoor-has-come-out-for-the-first-time-after-being-told-she-is-pregnant)