നടിയെ ആക്രമിച്ച കേസില്‍ ഏതെങ്കിലും തരത്തില്‍ പങ്കുണ്ടെങ്കില്‍ ദിലീപ് വലിയൊരു ദുഷ്ടനാണെന്ന് നടി ഗായത്രി സുരേഷ്. അങ്ങനെയൊക്കെ ചെയ്തിട്ടുണ്ടെങ്കില്‍ എന്തായാലും വലിയൊരു ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും ഗായത്രി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
‘ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ദീലീപ് ദുഷ്ടനല്ലേ. ഉറപ്പായിട്ടും ദുഷ്ടനാണ്. ഭയങ്കര വലിയ ശിക്ഷ അര്‍ഹിക്കുന്നുണ്ട്.

’ ഗായത്രി പറഞ്ഞു. താന്‍ അതിജീവിതയ്ക്കൊപ്പമാണ്. എന്നാല്‍ എന്ത് കൊണ്ടാണ് അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് പരസ്യ പ്രതികരണം നടത്താത്തത് എന്ന ചോദ്യത്തിന് താന്‍ ഭാവന ചേച്ചിക്ക് പേഴ്സണല്‍ മെസേജുകള്‍ അയക്കാറുണ്ടെന്നായിരുന്നു ഗായത്രിയുടെ മറുപടി.
‘പണ്ട് തൊട്ടേ എന്റെ ഏറ്റവും പ്രിയപ്പെട്ട നടി ഭാവന ചേച്ചിയാണ്. പേഴ്സണല്‍ മെസേജുകളിലൂടെ പിന്തുണ നല്‍കാറുണ്ട്. വിഷയത്തില്‍ സമൂഹമാധ്യമങ്ങളില്‍ സ്റ്റോറി ആക്കിയിട്ടുണ്ട്’.

അല്ലാതെ ഒരു വിഷയത്തിലും അങ്ങനെ ഇടപെടാത്ത ആളാണ് താനെന്നും ഗായത്രി പറയുന്നു. താന്‍ അമ്മയിലും ഡബ്ല്യുസിസിയിലും അംഗമല്ല. അങ്ങനെ ഒന്നിലും അംഗമാവാന്‍ ആഗ്രഹിക്കാത്ത ആളാണ് താനെന്നും ഡബ്ല്യുസിസി അംഗങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ച് നല്ല അഭിപ്രായമാണെന്നും ഗായത്രി പറഞ്ഞു.
Content Highlight: Actress Gayatri Suresh says that Dileep is a big villain if he is involved in the case of attacking the actress.


































