---
title: "'സണ്ണി' ഇന്ന് അര്‍ധരാത്രിയില്‍ എത്തും "
english_title: "'Sunny' will arrive at midnight today"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3365/sunny-will-arrive-at-midnight-today"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614b152d3f689_jayasoorya.jpg"
keywords: []
---

# 'സണ്ണി' ഇന്ന് അര്‍ധരാത്രിയില്‍ എത്തും 

> **Lead Summary:** ജയസൂര്യ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സണ്ണി ' ബുധനാഴ്ച അർദ്ധരാത്രിയിൻ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണിത്. ഒരു കഥാപാത്രം മാത്രമേ ഈ ചിത്രത്തിലുള്ളൂ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

## Article Content

ജയസൂര്യ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സണ്ണി ' ബുധനാഴ്ച അർദ്ധരാത്രിയിൻ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണിത്. ഒരു കഥാപാത്രം മാത്രമേ ഈ ചിത്രത്തിലുള്ളൂ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ, ജയസൂര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സണ്ണി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. സാന്ദ്ര മാധവന്റെ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു.എഡിറ്റർ-സമീർ മുഹമ്മദ്.

'ഇപ്പോൾ മാത്രം നടക്കുന്ന കഥാ പശ്ചാത്തലമുണ്ട് ഈ ചിത്രത്തിന്. മറ്റൊരു സാഹചര്യത്തിൽ പറയാൻ ഒട്ടും ധൈര്യമില്ലാത്ത സബ്ജക്റ്റ് ഉള്ള കുറേയേറെ പ്രത്യേകതയുള്ള ചിത്രമാണ് ' സണ്ണി '- സംവിധായകൻ രഞ്ജിത് ശങ്കർ പറഞ്ഞു.

പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ,കല-സൂരാജ് കുരുവിലങ്ങാട്,മേക്കപ്പ്-ആർ വി കിരൺരാജ്,കോസ്റ്റ്യൂം ഡിസൈനർ-സരിത ജയസൂര്യ,സ്റ്റിൽസ്-നിവിൻ മുരളി,പരസ്യക്കല-ആന്റണി സ്റ്റീഫൻ, സൗണ്ട്-സിനോയ് ജോസഫ്,അസോസിയേറ്റ് ഡയറക്ടർ-അനൂപ് മോഹൻ,അസോസിയേറ്റ് ക്യാമറമാൻ-ബിനു,ഫിനാൻസ് കൺട്രോളർ-വിജീഷ് രവി,പ്രൊഡ്ക്ഷൻ മാനേജർ-ലിബിൻ വർഗ്ഗീസ്,വാർത്ത പ്രചരണം-എ എസ് ദിനേശ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3365/sunny-will-arrive-at-midnight-today)