---
title: "ആരെങ്കിലും ആവശ്യപ്പെട്ടത് കൊണ്ട് ഞാന്‍ തടി കുറയ്ക്കില്ല; മഞ്ജിമ മോഹന്‍ പറയുന്നു "
english_title: "I will not lose weight just because someone asks for it; Says Manjima Mohan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33641/i-will-not-lose-weight-just-because-someone-asks-for-it-says-manjima-mohan"
published_at: "2022-03-24T13:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c276b3a692_manjima.jpg"
keywords: []
---

# ആരെങ്കിലും ആവശ്യപ്പെട്ടത് കൊണ്ട് ഞാന്‍ തടി കുറയ്ക്കില്ല; മഞ്ജിമ മോഹന്‍ പറയുന്നു 

> **Lead Summary:** പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജിമ മോഹന്‍ . കുഞ്ഞുനാളില്‍ തന്നെ അഭിനയ ലോകത്ത് മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് മഞ്ജിമ മോഹന്‍ . 

## Article Content

പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജിമ മോഹന്‍ . കുഞ്ഞുനാളില്‍ തന്നെ അഭിനയ ലോകത്ത് മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് മഞ്ജിമ മോഹന്‍ . 

ഇന്നും പ്രേക്ഷകര്‍ ആകാംഷയോടെ കാണുന്ന ചിത്രങ്ങളാണ് അവയില്‍ പലതും. പിന്നാലെ നീണ്ടകാലത്തെ ഇടവേളക്ക് ശേഷമാണ് മഞ്ജിമ അഭിനയത്തിലേക്ക് തിരിച്ചുവന്നത്. മലയാളത്തിലൂടെ തിരിച്ചുവന്ന താരം , ഇപ്പോള്‍ നായികയായി മറ്റു ഭാഷകളിലാണ് തിളങ്ങുന്നത്. ഇതിനിടെ ബോഡി ഷെയിമിങ് നേരിട്ടിട്ടുണ്ട് നടി.

'അച്ചം എന്‍പത് മടിമയെടാ' എന്ന ചിത്രത്തിന് ശേഷം ഞാന്‍ വളരെ ഛബ്ബിയാണ് എന്ന് എല്ലാവരും പറഞ്ഞു. കഷ്ടപ്പെട്ട് ഞാന്‍ തടി കുറച്ചപ്പോള്‍, മുഖത്തെ പ്രസരിപ്പ് പോയി അല്പം കൂടെ തടി വയ്ക്കണം എന്ന് പറഞ്ഞു. വീണ്ടും ഞാന്‍ അല്പം തടി കൂട്ടി. ആ സമയത്ത് ആണ് എനിക്കൊരു അപകടം ഉണ്ടായത്. സര്‍ജ്ജറി നടത്തേണ്ടി വന്നു.

അസുഖം എല്ലാം മാറി വീണ്ടും ഷൂട്ടിങ് ആരംഭിയ്ക്കുമ്പോഴേക്കും ലോക്ക് ഡൗണ്‍ വന്നു. പിന്നെ അറിയാമല്ലോ, വീട്ടില്‍ തന്നെയായിരുന്നു. ഭക്ഷണത്തിലൊന്നും യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. നന്നായി ഭക്ഷണം കഴിച്ചു.

ഇപ്പോള്‍ ഞാന്‍ എന്റെ തടിയില്‍ കംഫര്‍ട്ടബിള്‍ ആണ്. ആരെങ്കിലും ആവശ്യപ്പെട്ടത് കൊണ്ട് ഞാന്‍ തടി കുറയ്ക്കില്ല. ഏതെങ്കിലും കഥാപാത്രത്തിന് വേണ്ടി അത്യാവശ്യം എങ്കില്‍ കുറയ്ക്കാന്‍ ഞാന്‍ തയ്യാറാണ്. അത് സംവിധായകരുടെ കാഴ്ചപ്പാട് അനുസരിച്ചിരിയ്ക്കും നടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/33641/i-will-not-lose-weight-just-because-someone-asks-for-it-says-manjima-mohan)