---
title: "എന്തൊരു അശ്ലീലബിംബം, ഗീത ബക്ഷി പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു."
english_title: "Geeta Bakshi's post on Vinayak's anti-woman remarks is discussed."
publisher: "moviemax.in"
canonical_url: "https://moviemax.in/news/33618/geeta-bakshis-post-on-vinayaks-anti-woman-remarks-is-discussed"
published_at: "2022-03-24T12:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c11f22a751_VINAYAKAN ACTR.jpg"
keywords: []
---

# എന്തൊരു അശ്ലീലബിംബം, ഗീത ബക്ഷി പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു.

> **Lead Summary:** ഒരുത്തീ സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ വിനായകന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങള്‍ ശക്തമാകുകയാണ്. ഈ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തക ഗീത ബക്ഷി പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു.

## Article Content

ഒരുത്തീ സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ വിനായകന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങള്‍ ശക്തമാകുകയാണ്. ഈ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തക ഗീത ബക്ഷി പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു.

**വിനായകന്‍ എന്തൊരു അശ്ലീലബിംബം ! **

വിനായകന്‍ പ്രദര്‍ശിപ്പിച്ച അശ്‌ളീല മനോഭാവം ഒരു സത്യം ഉറക്കെപ്പറയുന്നു. ഒരുത്തി എന്ന സിനിമ പറയുന്ന കഥാപരിസരം വളരെ വളരെ യാഥാര്‍ത്ഥമാണ് .പൊതു മദ്ധ്യത്തില്‍ ഏതെങ്കിലുംസ്ത്രീ അവഹേളിക്കപ്പെടുമ്പോള്‍ അതിലിപ്പോ ഞങ്ങള്‍ എന്തിന് ഇടപെടണം എന്ന നീചമായ കാഴ്ചപ്പാട് മുഖമുദ്രയാക്കിയ സമൂഹമാണ് ഒരുത്തിയില്‍ തെളിയുന്നത് .

കാണുന്ന പെണ്ണിനോട് കാമം തോന്നിയാല്‍ അത് ചോദിക്കുന്നതില്‍ എന്താ തെറ്റ് ?എന്ന് ചോദിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതും ഈ സാമൂഹിക അവസ്ഥയെയാണ് .കെ .ആര്‍ .മീരയുടെ ആരാച്ചാരിലെ ചേതനയെപ്പോലെ ആ കുരുക്കില്‍ പെടുത്താന്‍ വരുന്നവനെ തിരിച്ചു കുരുക്കിട്ട് കൊല്ലാന്‍ കഴിയുന്ന ചേതനമാര്‍ നിറഞ്ഞ ഇടമല്ല ഇവിടം.

‘നിശബ്ദയായി ഉരുകിയ സഹപ്രവര്‍ത്തക’ എന്ന പ്രയോഗമൊക്കെ ഇപ്പോഴും ഉപയോഗിക്കേണ്ടിവരുന്ന ഈ ഇടത്തില്‍ ഇത്തരം കാമവെറിയന്മാര്‍ നിര്‍ബാധം സഞ്ചരിക്കുന്നതിനു പ്രതിരോധം തീര്‍ത്തേ പറ്റു. മറിച്ച് ആ പെണ്‍കുട്ടി അല്ലെങ്കില്‍ ഏതെങ്കിലും ഒരാള്‍ ചെവിട് നോക്കി ഒന്ന് പൊട്ടിച്ചിരുന്നെങ്കില്‍ സമൂഹത്തെക്കുറിച്ച് കുറച്ചു കൂടി പ്രതീക്ഷ തോന്നിയേനെ .

അവിടെവേദിയില്‍ ഉണ്ടായിരുന്ന കുറച്ചു പേരോട് എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ‘വെറുതെ അലങ്കോലമാക്കണ്ട’ എന്ന് കരുതി എന്നാണ് . ഈ നിശബ്ദതയാണ് ഇത്തരം ക്രിമിനലുകള്‍ക്ക് വളം വച്ച് കൊടുക്കുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ ഈ വെറിളിക്ക് എതിരെ പ്രതികരിക്കുക തന്നെ ചെയ്തു എന്നാണ് അതില്‍ പങ്കെടുത്ത സഹപ്രവര്‍ത്തകര്‍ അറിയിച്ചത് .

ചിത്രത്തിലെ നായകന്‍ എന്ന വിജ്‌രംഭണത്തോടെ തിരക്കഥ വായിക്കുക പോലും ചെയ്യാറില്ല താന്‍ എന്നും നിങ്ങള്‍ സ്ത്രീകള്‍എന്താ ഇങ്ങനെ ഒന്നും ചോദിക്കാത്തത് എന്നുമൊക്കെ പുലമ്പുന്ന ഒരാളെ അവഗണിക്കാന്‍ സംഘാടകര്‍ പോലും ആവശ്യപ്പെട്ടു എന്നുമാണ് എനിക്ക് ലഭിച്ച വിവരം ശക്തമായി പ്രതിഷേധിക്കുന്നു .പൊതുവേദിയില്‍ വെളിവാക്കിയ ഈ തെമ്മാടിത്തരത്തോട് . വിനായകന്മാരോട് ..

### Related Links & Sources
- [Original Story Source](https://moviemax.in/news/33618/geeta-bakshis-post-on-vinayaks-anti-woman-remarks-is-discussed)