---
title: "ഒടുവിൽ ആ വിഷയത്തിൽ പ്രതികരണവുമായി നവ്യ നായർ"
english_title: "Finally, Navya Nair responded to the issue."
publisher: "moviemax.in"
canonical_url: "https://moviemax.in/news/33595/finally-navya-nair-responded-to-the-issue"
published_at: "2022-03-24T10:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623bf735cefc1_navya.jpg"
keywords: []
---

# ഒടുവിൽ ആ വിഷയത്തിൽ പ്രതികരണവുമായി നവ്യ നായർ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നവ്യാനായർ. സ്കൂൾ കലോത്സവവേദികളിൽ നിന്നും ആണ് താരം സിനിമയിൽ എത്തുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന സിനിമയിലൂടെ ആണ് താരം സിനിമയിൽ അരങ്ങേറുന്നത്. ദിലീപ് ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നവ്യാനായർ. സ്കൂൾ കലോത്സവവേദികളിൽ നിന്നും ആണ് താരം സിനിമയിൽ എത്തുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന സിനിമയിലൂടെ ആണ് താരം സിനിമയിൽ അരങ്ങേറുന്നത്. ദിലീപ് ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.

വിവാഹശേഷം സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുത്തിരുന്നു. പിന്നീട് താരം തിരിച്ചു വന്നു എങ്കിലും ആ ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് താരം മലയാളത്തിൽ അധികം സജീവമായിരുന്നില്ല. ഇതിനിടയിൽ കന്നഡ സിനിമയിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 

ഇപ്പോൾ മലയാളസിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നവ്യ നായർ. ഒരുത്തി എന്ന സിനിമയിലൂടെ താരം തിരിച്ചു വന്നിരിക്കുന്നത്. വികെ പ്രകാശാണ് ഈ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. നവ്യ നായർ രാധാമണി എന്ന കഥാപാത്രമായിട്ടാണ് ഈ സിനിമയിൽ എത്തുന്നത്.

ഒരു സാധാരണക്കാരി വീട്ടമ്മയുടെ വേഷത്തിലാണ് നവ്യ നായർ പ്രത്യക്ഷപ്പെടുന്നത്. വിനായകൻ ആണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞദിവസം പ്രസ് കോൺഫറൻസ് നടത്തിയപ്പോൾ വിനായകൻ പറഞ്ഞ ചില കാര്യങ്ങൾ വലിയ രീതിയിൽ വിവാദമായി മാറിയിരുന്നു.

ഇപ്പോൾ സിനിമ തിയേറ്ററുകളിൽ മികച്ച പ്രദർശനം നടത്തിക്കൊണ്ടിരിക്കുകയാണ്. സിനിമ ഒരു സൂപ്പർഹിറ്റായി മാറി കൊണ്ടിരിക്കുമ്പോഴും ഈ വിഷയത്തിൽ നവ്യാനായർ ഇതുവരെ പ്രതികരണം നടത്തിയില്ലായിരുന്നു. ഇപ്പോൾ താരം ആദ്യമായി പ്രതികരിക്കുകയാണ് ഈ വിഷയത്തിൽ.

സിനിമയ്ക്ക് ഇതുവരെ നിങ്ങൾ തന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട് എന്നും ഉടനെതന്നെ സിനിമ കാണാത്തവർ തിയേറ്ററുകളിൽ പോയി കാണണം എന്നും ആണ് നവ്യ നായർ അഭ്യർത്ഥിക്കുന്നത്.

ആർ ആർ ആർ പോലെയുള്ള വലിയ സിനിമകൾ ഇറങ്ങാനിരിക്കുന്ന സാഹചര്യത്തിൽ ഒരുത്തി ഇനി എത്രത്തോളം ദിവസം തിയേറ്ററുകളിൽ ഉണ്ടാകും എന്ന കാര്യത്തിൽ ഉറപ്പില്ല എന്നും അതുകൊണ്ട് സിനിമ കാണാത്തവർ എത്രയും പെട്ടെന്ന് തന്നെ തിയേറ്ററിൽ പോയി സിനിമ കാണണം എന്നും ആണ് നവ്യ നായർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/33595/finally-navya-nair-responded-to-the-issue)