---
title: "ഒരുത്തന് കൊള്ളട്ടെ എന്ന് കരുതി ഇട്ടതാണ്; വിനായകന്‍"
english_title: "Now, Vinayakan is telling Ranjith about the reason for posting the photo on Facebook."
publisher: "moviemax.in"
canonical_url: "https://moviemax.in/news/33569/now-vinayakan-is-telling-ranjith-about-the-reason-for-posting-the-photo-on-facebook"
published_at: "2022-03-24T08:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623bdb358fa99_VINAYAKAN ACTR.jpg"
keywords: []
---

# ഒരുത്തന് കൊള്ളട്ടെ എന്ന് കരുതി ഇട്ടതാണ്; വിനായകന്‍

> **Lead Summary:** 26ാമത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ നടി ഭാവനയുടെ സാന്നിധ്യം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. രഞ്ജിത് അതിജീവിതയ്ക്കും ദിലീപിനുമൊപ്പം ഒര് സമയം നിലകൊള്ളുന്നുവെന്ന ആരോപണങ്ങളുയര്‍ന്നിരുന്നു.

## Article Content

26ാമത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ നടി ഭാവനയുടെ സാന്നിധ്യം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. രഞ്ജിത് അതിജീവിതയ്ക്കും ദിലീപിനുമൊപ്പം ഒര് സമയം നിലകൊള്ളുന്നുവെന്ന ആരോപണങ്ങളുയര്‍ന്നിരുന്നു.

നടന്‍ ദിലീപിനെ കാണാനായി ആലുവ സെന്റര്‍ ജയിലിലെത്തിയ സംവിധായകന്‍ രഞ്ജിത്തിന്റെയും ഹരിശ്രീ അശോകന്റെയും ചിത്രമടക്കം വിനായകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ഫോട്ടോ ഫേസ്ബുക്കില്‍ ഇടാനുണ്ടായ കാരണത്തെ കുറിച്ചും അത് രഞ്ജിത്തിന് കൊണ്ടെന്നും പറയുകയാണ് വിനായകന്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് വിനായകന്‍ പോസ്റ്റിനെ കുറിച്ച് പരാമര്‍ശിക്കുന്നത്.

‘ചിലയാളുകള്‍ ചിലത് വിട്ട് കളയും അപ്പോള്‍ എന്റെ കയ്യില്‍ കുറച്ച് കളക്ഷന്‍സുണ്ട്, അതുകൊണ്ട് ഏതെങ്കിലും ഒരുത്തന് കൊള്ളട്ടെ എന്ന് കരുതി തന്നെ ഇടുന്നതാണ്.

അങ്ങനെ കൊണ്ടെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ ഞാനാ പോസ്റ്റ് മാറ്റും. അത് രഞ്ജിത്തിന് കൊണ്ടു, ഞാന്‍ കണ്ടു. ഏത് പോസ്റ്റ് ആണേലും അത് എത്തേണ്ടിടത്ത് എത്തുമ്പോള്‍ ഞാന്‍ മാറ്റും. മനപൂര്‍വം തന്നെ ഇടുന്നതാണ് അതൊക്കെ, വിമര്‍ശനം ഉള്ളതുകൊണ്ടാണല്ലൊ പോസ്റ്റ് ഇടുന്നത്. വിനായകന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/33569/now-vinayakan-is-telling-ranjith-about-the-reason-for-posting-the-photo-on-facebook)