---
title: "'സിബിഐ 5' പുതിയ പോസ്റ്റർ വൈറലാകുന്നു"
english_title: "Now the new poster of CBI Part 5 is going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/33546/now-the-new-poster-of-cbi-part-5-is-going-viral-on-social-media"
published_at: "2022-03-23T22:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623b595ad36d9_CBI.jpg"
keywords: []
---

# 'സിബിഐ 5' പുതിയ പോസ്റ്റർ വൈറലാകുന്നു

> **Lead Summary:** മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന സിബിഐ അഞ്ചാം ഭാഗം. സിബിഐ 5 ദ ബ്രെയ്ൻ എന്നാണ് എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ പേര്.

## Article Content

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന സിബിഐ അഞ്ചാം ഭാഗം. സിബിഐ 5 ദ ബ്രെയ്ൻ എന്നാണ് എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ പേര്.

ചിത്രത്തിൽ ജ​ഗതിയും(Jagathy Sreekumar) ജോയിൻ ചെയ്തിരുന്നു. വാഹനാപകടത്തിന് പിന്നാലെ അഭിനയ രം​ഗത്തുനിന്നും വിട്ടു നിന്ന ജ​ഗതി വീണ്ടും തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് സിനിമാ പ്രേമികളും ആരാധകരും. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്റ്ററാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ജ​ഗതിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

[**https://www.facebook.com/photo.php?fbid=437819681474665&set=a.269214525001849&type=3**](https://www.facebook.com/photo.php?fbid=437819681474665&set=a.269214525001849&type=3)

പുറത്തുവന്നതിന് പിന്നാലെ പോസ്റ്ററിന് നിരവധി പേരാണ് ആശംസകളുമായി കമന്റ് ബോക്‌സിലെത്തിയത്. കഴിഞ്ഞ ഫെബ്രുവരി 27 നാണ് ജഗതി സി.ബി.ഐ ടീമിനൊപ്പം ജോയിന്‍ ചെയ്തത്. ശക്തമായ കഥാപാത്രത്തെയാവും ജഗതി അവതരിപ്പിക്കുക എന്ന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി പറഞ്ഞിരുന്നു.

സിബിഐ അ‍‍ഞ്ചാം ഭാ​ഗം വരുന്നുവെന്ന പ്രഖ്യാപനം മതൽ ഏറെ പേർ ചോദിച്ച കാര്യമായിരുന്നു ജ​ഗതിയും ചിത്രത്തിൽ ഉണ്ടാകുമോ എന്നത്. ഈ ചോദ്യങ്ങൾക്കെല്ലാമാണ് വിരാമമിട്ടായിരുന്നു നടന്റെ തിരിച്ചുവരവ് അണിയറ പ്രവർത്തകർ അറിയിച്ചത്.

സിബിഐ സീരീസുകളിൽ മമ്മൂട്ടിക്കൊപ്പം എത്തിയ മിടുക്കനായ വിക്രമെന്ന കുറ്റാന്വേഷകൻ ഇല്ലാത്ത അഞ്ചാം പതിപ്പിനെ പറ്റി ആലോചിക്കാൻ പോലും സാധിക്കില്ലെന്ന് അണിയറ പ്രവർത്തകർ തീരുമാനിക്കുക ആയിരുന്നു. മകൻ രാജ്കുമാറും ചിത്രത്തിൽ ജ​ഗതിക്കൊപ്പം ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://moviemax.in/news/33546/now-the-new-poster-of-cbi-part-5-is-going-viral-on-social-media)