---
title: "തമിഴ് സംവിധായിക ഐശ്വര്യ രജനികാന്ത് ബോളിവുഡിലേക്ക്"
english_title: "Tamil director Aishwarya Rajinikanth to make her Bollywood debut"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33544/tamil-director-aishwarya-rajinikanth-to-make-her-bollywood-debut"
published_at: "2022-03-23T22:27:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623b51cc66fe9_aiswaraya.jpg"
keywords: []
---

# തമിഴ് സംവിധായിക ഐശ്വര്യ രജനികാന്ത് ബോളിവുഡിലേക്ക്

> **Lead Summary:** **ത**മിഴ് സംവിധായിക ഐശ്വര്യ രജനികാന്ത് ബോളിവുഡിലേക്ക്. ഐശ്വര്യ സംവിധാനം ചെയ്യുന്ന ഓ സാഥി ചല്‍ എന്ന്‍ പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ശ്രദ്ധേയമാണ്. അസാധാരണമായൊരു പ്രണയ കഥ എന്നാണ് പോസ്റ്ററില്‍ ചിത്രത്തെ സൂചിപ്പിച്ചിരിക്കുന്നത്.

## Article Content

**ത**മിഴ് സംവിധായിക ഐശ്വര്യ രജനികാന്ത് ബോളിവുഡിലേക്ക്. ഐശ്വര്യ സംവിധാനം ചെയ്യുന്ന ഓ സാഥി ചല്‍ എന്ന്‍ പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ശ്രദ്ധേയമാണ്. അസാധാരണമായൊരു പ്രണയ കഥ എന്നാണ് പോസ്റ്ററില്‍ ചിത്രത്തെ സൂചിപ്പിച്ചിരിക്കുന്നത്.

ക്ലൗഡ് നയന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ മീനു അറോറയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിന്ദിയിലെ എന്റെ ആദ്യ സംവിധാന സംരംഭം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കും ഭാഗമായ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും ഐശ്വര്യ പോസ്റ്റര്‍ പങ്കുവച്ച്‌ കുറിച്ചു.

നിലവില്‍ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ധനുഷ് ചിത്രം ത്രീ, ഗൗതം കാര്‍ത്തിക്കിനെ നായകനാക്കി വെയ് രാജ വെയ് എന്നീ ചിത്രങ്ങളാണ് മുന്‍പ് ഐശ്വര്യ ഒരുക്കിയിട്ടുള്ളത്. സൂപ്പര്‍ സ്റ്റാര്‍ രജനി കാന്തിന്‍റെ മകളാണ് ഐശ്വര്യാ. ഈ വര്‍ഷം ജനുവരിയിലാണ് ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത്.

സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷം ഒരുമിച്ചു. വളര്‍ച്ചയും മനസ്സിലാക്കലും പൊരുത്തപ്പെടുത്തലും ആയിട്ടായിരുന്നു യാത്ര. ഇന്ന് നമ്മള്‍ വേര്‍പിരിയുന്ന വഴിയിലാണ് നില്‍ക്കുന്നത്. ഞാനും ഐശ്വര്യയും അതിന് തീരുമാനിച്ചു.

ദമ്പതികളെന്ന നിലയില്‍ വേര്‍പിരിയുക, വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളെ നന്നായി മനസ്സിലാക്കാന്‍ സമയമെടുക്കുക. ദയവായി ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാന്‍ ആവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കുകയും ചെയ്യുക എന്നാണ് ഇരുവരും ചേര്‍ന്നിറക്കിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/33544/tamil-director-aishwarya-rajinikanth-to-make-her-bollywood-debut)