നവ്യയുമായി സംസാരിക്കാനല്ല ഞാന്‍ സെറ്റില്‍ പോകുന്നത്: വിനായകന്‍

നവ്യയുമായി സംസാരിക്കാനല്ല ഞാന്‍ സെറ്റില്‍ പോകുന്നത്: വിനായകന്‍
2022-03-23T21:19:00 | By Susmitha Surendran

ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തില്‍ ബ്രഹ്‌മാണ്ഡ സിജി സിനിമകള്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ വിനായകന്‍. തെലുങ്ക് ചിത്രം ആര്‍ആര്‍ആറിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സംവിധായകന്‍ വികെ പ്രകാശ് മറുപടി പറയുന്നതിനിടെയായിരുന്നു വിനായകന്റെ പ്രതികരണം.

ഈ പറയുന്നതൊക്കെ വെറും വൃത്തികെട്ട സിനിമയാണ്. ചിരിക്കാന്‍ പറയുന്നതല്ല, സത്യം പറയാം. ഞാന്‍ സിജിഐ കാണുന്നത് വളരെ മുമ്പാണ്. സിജിഐയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതിന്റെ ക്വാളിറ്റി മനസിലാക്കണം എന്നായിരുന്നു വിനായകന്‍ പറഞ്ഞത്.



ആനയുടെ പുറത്തിരിക്കുന്നയാളെ കാണിക്കുമ്പോള്‍ എയറില്‍ ഇരിക്കുന്നതായി കാണിച്ചിട്ട് ഭയങ്കരം എന്ന് പറയുന്നത് വൃത്തികേടാണ്. സിജിഐയെക്കുറിച്ച് സംസാരിക്കുമ്പോള്‍ സിജിഐ എന്താണെന്ന് മനസിലാക്കിയിട്ട് പറയുക.

അതേസമയം ഒരുത്തീയിലെ നായികയായ നവ്യയുമായി താന്‍ സെറ്റില്‍ സംസാരിക്കാറുണ്ടായിരുന്നില്ലെന്നും വിനായകന്‍ പറയുന്നുണ്ട്. പൊതുവെ താന്‍ അങ്ങനെയാണെന്നായിരുന്നു വിനായകന്‍ പറയുന്നത്. ഞാനും നവ്യയും ഇപ്പോള്‍ അരമണിക്കൂര്‍ സംസാരിച്ചപ്പോഴാണ് കണക്ടായത്.



നേരത്തെ ഞങ്ങള്‍ രണ്ട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അത് രണ്ടിലും ഗുഡ് മോണിംഗ്, ഗുഡ് നൈറ്റ് എന്ന് മാത്രമായിരുന്നു നവ്യയോട് ഞാന്‍ സംസാരിച്ചിട്ടുണ്ടായിരുന്നത്.

ഇതിന്റപ്പുറത്ത് നവ്യയെന്നല്ല ഒരാളുടെ അടുത്തും ഞാന്‍ സംസാരിച്ചിട്ടില്ല. എനിക്കതിന്റെ ആവശ്യമില്ല. ഞാന്‍ ലൊക്കഷനില്‍ വരുന്നത് നവ്യയുടെ അടുത്ത് സംസാരിക്കാനല്ല, സിനിമയില്‍ അഭിനയിക്കാനാണ്. അത് ഞാന്‍ കൃത്യമായി തന്നെ ചെയ്യുന്നുണ്ടല്ലോ. വിനായകന്‍ പറഞ്ഞു.

Content Highlight: Vinayakan's words about Navya Nair are now going viral on social media

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup