"ഭർത്താവ് പെണ്ണുകേസിൽ പെട്ടതിനേക്കാൾ നീ വിഷമിക്കും"; നടി സ്നേഹക്കെതിരെ അധിക്ഷേപ വർഷവുമായി കലാമണ്ഡലം സത്യഭാമ

Jan 7, 2026 12:04 PM | By Kezia Baby

കൊച്ചി:(https://moviemax.in/) സീരിയൽ - സിനിമ നടി സ്നേഹ ശ്രീകുമാറിനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി കലാണ്ഡലം സത്യഭാമ. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നടിയ്‌ക്കെതിരായ ദേഹനിന്ദാപരമായ പരാമർശങ്ങൾ. സ്നേഹയുടെ കുടുംബത്തേയും വീഡിയോയിൽ അധിക്ഷേപിക്കുന്നുണ്ട്.

നേരത്തെ, നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയതിന് സത്യഭാമ വിമർശനം നേരിട്ടിരുന്നു. ഈ വിഷയത്തിൽ സത്യഭാമയെ വിമർശിച്ച സ്നേഹയ്ക്ക് മറുപടിയായിട്ടാണ് അധിക്ഷേപ പരാമർശങ്ങൾ നിറഞ്ഞ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

"പിണ്ഡോദരി മോളെ" എന്നാണ് വീഡിയോയിൽ സ്നേഹയെ സത്യഭാമ അഭിസംബോധന ചെയ്യുന്നത്. തുടർന്നങ്ങോട്ട് നടിയുടെ ഭർത്താവും നടനുമായ ശ്രീകുമാർ കേസിൽപ്പെട്ടതുൾപ്പെടെ ചൂണ്ടിക്കാട്ടി അധിക്ഷേപ വർഷം തന്നെയാണ്.

"പിണ്ഡോദരി മോളെ നിന്നെ ഏതേലും പൊതുവേദിയിൽ വച്ച് ഞാൻ കാണും. അന്നു നീ നിന്റെ ഭർത്താവ് പെണ്ണ് കേസിൽ പെട്ടതിനേക്കാൾ കൂടുതൽ വിഷമിക്കും. എനിക്ക് എതിരെ നീ ഇട്ട വീഡിയോ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. തൽക്കാലം ഇത് ഇരിക്കട്ടെ." വീഡിയോ പങ്കുവച്ച് സത്യഭാമ കുറിച്ചു.

"കലാമണ്ഡലത്തിൽ ഓട്ടം തുള്ളൽ പഠിച്ച ഒരുത്തി. ഇവൾ ഓട്ടം തുള്ളലാണോ പഠിച്ചത് എന്നുപോലും എനിക്ക് അറിയില്ല. ഞാൻ പിന്നീടാണ് അത് അറിഞ്ഞത്. നിങ്ങൾക്ക് അറിയാൻ വേണ്ടി പറയാം, ചാനലിൽ വരുന്ന ‘മറിമായം’ എന്നൊരു പരിപാടിയിൽ അഭിനയിക്കുന്ന സ്ത്രീയാണ്. വളരെ നല്ല രീതിയിൽ പോകുന്ന ഒരു പരിപാടിയാണ് അത്.

മണികണ്ഠൻ, നിയാസ്, ഉണ്ണി തുടങ്ങിയ അസാധ്യ കലാകാരന്മാർ ഒക്കെ അതിലുണ്ട്. അതിനകത്താണ് ഞാൻ പറയുന്ന ഈ കക്ഷി, എനിക്കെതിരെ പോസ്റ്റ് ഇട്ടവൾ ഉള്ളത്. അവളെ നിങ്ങൾക്ക് എല്ലാവർക്കും അറിയാം. ഊത്ത കവിളും ആകപ്പാടെ ഉരുണ്ടിരിക്കുന്ന ഒരുത്തി.

നീ സ്ത്രീ എന്ന് വിളിക്കാൻ ഞാൻ പുരുഷൻ ആണെന്ന് പറഞ്ഞ് പാന്റും ഷർട്ടും ഇട്ടു നടന്നോ? നീ പോയി കേസ് കൊടുക്ക് അപ്പോൾ ഞാൻ ഫോണിലെ തെളിവുകളുമായി നിന്റെ പിറകെ വരാം. നീ പഠിച്ചത് നീ ഒന്ന് കളിച്ചേ. എന്റെ ഒരു ഫ്രണ്ട് പറഞ്ഞപ്പോഴാണ് അറിഞ്ഞത് നീ തുള്ളൽ ആണ് പഠിച്ചതെന്ന്. തുള്ളൽ നല്ല ഒരു കലയാണ് അത് സമ്മതിച്ചു.

നീ ആദ്യം അത് തുള്ള്. നീ കഞ്ഞികുടിച്ചു ജീവിക്കാൻ അല്ലേ ‘മറിമായ’ത്തിൽ പോയത്. നീ വലിയ ആർട്ടിസ്റ്റ് ആണെന്നാണോ വിചാരം. എന്നോട് നീ പറഞ്ഞില്ലേ കളിക്കാൻ, നിനക്ക് ഇപ്പോൾ എന്റെ കളി കാണണോ. ഞാൻ അന്തസായി എന്റെ തൊഴിൽ ആണ് ചെയ്തു ജീവിക്കുന്നത്," വീഡിയോയിൽ സത്യഭാമ പറയുന്നു.

ഇവൾ വന്നിട്ട് എന്നെ പറഞ്ഞത് എന്താണെന്ന് അറിയാമോ. അതായത്, ഈ സ്ത്രീ എന്റെ കേസിൽ എതിർ കക്ഷിയായ ആളുടെ കൂടെ നൃത്തം കളിക്കാമോ എന്ന്. എന്താടി എനിക്ക് കളിക്കാൻ പറ്റാത്തത് ?

ഞാൻ സ്ത്രീ അല്ല എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ. നിനക്ക് ഡാൻസ് ഇന്റർവ്യൂവിനു ചെന്നിട്ട് കിട്ടാഞ്ഞിട്ടല്ലേ നീ ഓട്ടം തുള്ളൽ എടുത്തത്. നീ എന്നിട്ട് ഇപ്പൊ ഓട്ടം തുള്ളൽ ആണോ തുള്ളുന്നത്, ആദ്യം നീ പഠിച്ച തൊഴിൽ കൈകാര്യം ചെയ്യ്, എന്നിട്ട് നീ എന്റെ അടുത്തേക്ക് വാ. നീ ജനിക്കുന്നതിന് മുൻപ് ചായം തേച്ച് ഇറങ്ങിയതാണ് ഞാൻ.


നീ എന്നെ പറഞ്ഞതിന്റെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ നിനക്ക് കിട്ടിയോ, നിന്റെ ഭർത്താവ് പീഡന കേസിൽ പ്രതിയായി.അതൊക്കെ നീ മറന്നോ ? ഞങ്ങളൊന്നുമതു മറന്നിട്ടില്ല. അതിനാണ് ദൈവം എന്നൊരു ശക്തി ഉള്ളത്. ഒരാളെ അറിയാതെ ഒന്നും പറയരുത്...മുഖത്ത് ചായം തേച്ചു എന്ന് കരുതി ആർട്ടിസ്റ്റ് ആകില്ല, നിന്റെ ഏറ്റവും വലിയ തൊഴിൽ ‘മറിമായ’ത്തിൽ തുള്ളുന്നതാണ്.


നിന്നെ എന്താ ആരും ഉർവശി ശാരദ എന്ന് വിളിക്കാത്തത്? നമുക്ക് വലിയ വലിയ നടിമാർ ഒക്കെ ഉണ്ട്. നിന്റെ പേര് എന്താ നിന്റെ പരിപാടിയിൽ. നിന്റെ ഫിഗറിന് പറ്റിയ പേരാണ് നിനക്ക് ഇട്ടിരിക്കുന്നത് . എന്നെ പറഞ്ഞതിന്റെ ആറു മാസം നിന്റെ ഭർത്താവിന് കിട്ടി.


ഇപ്പോൾ നിന്റെ ഭർത്താവിനെ അതിൽ കാണാൻ ഇല്ലല്ലോ. അനാവശ്യം പറയുമ്പോൾ ദൈവം എന്നൊരു ശക്തി ഉണ്ടെന്നു ഓർക്കണം. അതിന്റെ അടി ആണ് നിനക്ക് കിട്ടിയത്. ഇതൊന്നു പറയണം എന്ന് വിചാരിച്ചിട്ട് കുറെ ദിവസമായി ഇന്നാണ് അവസരം കിട്ടിയത്," കലാമണ്ഡലം സത്യഭാമ പറഞ്ഞു.

Kalamandalam Sathyabhama launches a year of abuse against actress Sneha

Next TV

Related Stories

Jan 5, 2026 03:31 PM

"പ്രതിസന്ധികളിൽ ദൈവത്തെപ്പോലെ കൂടെനിന്നത് പ്രേക്ഷകർ"; 'സർവ്വം മായ'യുടെ വിജയത്തിൽ നിവിൻ പോളി

'സർവ്വം മായ'യുടെ വിജയത്തിനിടെ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് നിവിൻ...

Read More >>
Top Stories