logo

'പത്മരാജന്‍ സൃഷ്ടിച്ച ക്ലാരയും ജയകൃഷ്ണനും' പ്രണയത്തില്‍ ചാലിച്ച സിനിമകള്‍

Published at Oct 31, 2020 03:04 PM 'പത്മരാജന്‍ സൃഷ്ടിച്ച ക്ലാരയും ജയകൃഷ്ണനും' പ്രണയത്തില്‍ ചാലിച്ച സിനിമകള്‍

പ്രണയം അത് പത്മരാജന്റെ സിനിമകളുടെ പ്രത്യേകതയാണ് . ഞാന്‍ ഇപ്പോഴും ഓര്‍ക്കും....ഓരോ മുഖം കാണുമ്പോഴും ഓര്‍ക്കും.... പ്രണയമെന്ന് പറയുമ്പോള്‍ മലയാളികള്‍ ആദ്യം ഓര്‍ക്കുക തൂവാനത്തുമ്പികളാണ്.

പത്മരാജന്‍ സൃഷ്ടിച്ച ക്ലാരയും ജയകൃഷ്ണനും ഇന്നും മലയാളികളുടെ ഹൃദയത്തിലുണ്ട്.‌ പത്മരാജന്റെ രചനകളില്‍ എന്നും പ്രണയത്തിന് സ്ഥാനമുണ്ടായിരുന്നു.

നായകനും നായികയും സിനിമയുടെ അവസാനം ഒന്നിക്കുന്ന ക്ലീഷേ മാറ്റിയെഴുതിയ സംവിധായകന്‍ മലയാളത്തിന് നല്‍കിയത്‌ ഒരുപിടി മികച്ച ക്ലാസിക് ചിത്രങ്ങള്‍തന്നെയാണ്. പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ്‌ ഞാൻ ഗന്ധർവ്വൻ.


നിതീഷ് ഭരദ്വാജ്, സുപർണ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഭൂമിയിലെ ഒരു കന്യകയെ പ്രണയിക്കുന്ന ഗന്ധർവ്വന്റെ കഥയാണ്‌ ചിത്രം പറയുന്നത്. പത്മരാജൻ സംവിധാനം ചെയ്ത അവസാന ചലച്ചിത്രം കൂടിയാണ്‌ ഞാൻ ഗന്ധർവ്വൻ. ഞാന്‍ ഇപ്പോഴും ഓര്‍ക്കും....ഓരോ മുഖം കാണുമ്പോഴും ഓര്‍ക്കും....

പ്രണയമെന്ന് പറയുമ്പോള്‍ മലയാളികള്‍ ആദ്യം ഓര്‍ക്കുക തൂവാനത്തുമ്പികളിലെ ഈ ഡയലോഗുകളാണ്. ക്ലാരയെയും ജയകൃഷ്ണനെയും അത്രപെട്ടെന്നൊന്നും മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കില്ല. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രങ്ങളിൽ ഒന്നാണ് ചിത്രത്തിലെ ജയകൃഷ്ണൻ.


പി പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അപരന്‍. ജയറാം, മധു, എം ജി സോമന്‍, ശോഭന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ജയറാം നായകനായി എത്തിയ ആദ്യ ചിത്രംകൂടിയാണിത്.

1989-ലെ മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡ് പത്മരാജനു നേടിക്കൊടുത്ത ഈ ചിത്രം വാണിജ്യപരമായും മികച്ച വിജയം നേടിയിരുന്നു.

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിലൊന്നാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍. പദ്മരാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, ശാരി, തിലകന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


1983ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കൂടെവിടെ. മമ്മൂട്ടി, സുഹാസിനി, റഹ്മാന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. റഹ്മാന്‍ അഭിനയിച്ച ആദ്യ മലയാള ചിത്രം കൂടിയാണിത്.പി പത്മരാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദേശാടനക്കിളി കരയാറില്ല.

മലയാള സിനിമാചരിത്രത്തില്‍ വ്യത്യസ്തമായ വിഷയം കൈകാര്യം ചെയ്ത ചിത്രം പത്മരാജന്റെ മികച്ച ചിത്രങ്ങളിലൊന്നു കൂടിയാണിത്.മമ്മൂട്ടി, ശ്രീവിദ്യ, കവിയൂര്‍ പൊന്നമ്മ, കരമന ജനാര്‍ദ്ദനന്‍ നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പത്മരാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് തിങ്കളാഴ്ച നല്ല ദിവസം.


1985ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചിരുന്നു.മോഹന്‍ലാല്‍, മമ്മൂട്ടി, റഹ്മാന്‍, കാര്‍ത്തിക, ശ്രീപ്രിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പത്മരാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് കരിയിലക്കാറ്റുപോലെ. ഒരു ചലച്ചിത്ര സംവിധായകന്റെ മരണവും തുടര്‍ന്നുണ്ടാവുന്ന അന്വേഷണവുമാണ് ചിത്രം പറയുന്നത്

.മമ്മൂട്ടി, നെടുമുടി വേണു, അശോകന്‍, സുകുമാരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പത്മരാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍. തന്റെ തന്നെ ചെറുകഥയെ ആസ്പദമാക്കിയാണ് പത്മരാജൻ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. മാളുവമ്മ എന്ന കഥാപാത്രത്തിന് സുകുമാരിക്ക് മികച്ച സഹനടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരവും ലഭിച്ചു.

Clara and Jayakrishnan created by Padmarajan are still in the hearts of Malayalees. Love has always had a place in Padmarajan's writings

Related Stories
അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Aug 1, 2021 03:28 PM

അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍...

Read More >>
അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ  പങ്കുവെച്ച് നവ്യ നായർ

Aug 1, 2021 12:03 PM

അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ

വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷൻ ഷോ അവതാരകയായി...

Read More >>
Trending Stories