മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു, സല്‍മാന് എതിരെ സമന്‍സ്

മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു, സല്‍മാന് എതിരെ സമന്‍സ്
2022-03-23T17:20:00 | By Susmitha Surendran

നടന്‍ സല്‍മാന്‍ ഖാന് സമന്‍സ് അയച്ച് അന്ധേരി മജിസ്ട്രേറ്റ് കോടതി. മാധ്യമപ്രവര്‍ത്തകനായ അശോക് പാണ്ഡെ നല്‍കിയ കേസില്‍ ഏപ്രില്‍ 5 ന് താരം നേരിട്ട് ഹാജരാകാന്‍ കോടതിയുത്തരവിട്ടു. മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചു എന്നതാണ് സല്‍മാന് എതിരെയുള്ള കേസ്.

ചൊവ്വാഴ്ചയാണ് ഐപിസി 504, 506 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് സല്‍മാനെതിരെ സമന്‍സ് അയച്ചത്. താരത്തിന്റെ അംഗരക്ഷകന്‍ മുഹമ്മദ് നവാസ് ഇഖ്ബാല്‍ ഷെയ്ഖിനും എതിരെയും കേസുണ്ട്.

‘സിആര്‍പിസി സെക്ഷന്‍ 202 പ്രകാരമുള്ള അന്വേഷണത്തിനായി കേസ് ഡി എന്‍ നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് റഫര്‍ ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 504, 506 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെയുള്ളതാണെന്ന് പൊലീസ് അറിയിച്ചു.

2019 ഏപ്രില്‍ 24 നായിരുന്നു സല്‍മാന്‍ തന്നെ മര്‍ദ്ദിച്ചത് എന്ന് അശോക് പാണ്ഡെ പരാതിയില്‍ പറയുന്നു. രണ്ട് അംഗരക്ഷകരുടെ അകമ്പടിയോടെ സല്‍മാന്‍ ഖാന്‍ സൈക്കിളില്‍ സവാരി ചെയ്യുകയായിരുന്നു. അംഗരക്ഷകരുടെ സമ്മതം തേടി വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ആരംഭിച്ചു.

പ്രകോപിതനായ സല്‍മാന്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നു. തന്റെ മൊബൈല്‍ ഫോണും താരം തട്ടിയെടുത്തു. പ്രശ്‌നത്തില്‍ പൊലീസ് താരത്തിന് അനുകൂലമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചതിനാലാണ് കോടതിയെ സമീപിച്ചതെന്നും മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു.

Content Highlight: Journalist beaten up, summons issued against Salman

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories

News Roundup