---
title: "വിനായകനെതിരെ രൂക്ഷമായി പ്രതികരിച്ച്  ഹരീഷ് പേരടി "
english_title: "Harish perati has come on the scene to react harshly against Vinayak."
publisher: "moviemax.in"
canonical_url: "https://moviemax.in/news/33486/harish-perati-has-come-on-the-scene-to-react-harshly-against-vinayak"
published_at: "2022-03-23T16:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623b017deaaae_haresh peradi.jpg"
keywords: []
---

# വിനായകനെതിരെ രൂക്ഷമായി പ്രതികരിച്ച്  ഹരീഷ് പേരടി 

> **Lead Summary:** മീ ടു എന്താണെന്ന് അറിയില്ലെന്നും ഒരാളോട് ശാരീരിക ബന്ധം ചെയ്യണമെന്ന് തോന്നിയാല്‍ ആ സ്‍ത്രിയോട് ചോദിക്കുമെന്നും നടൻ വിനായകൻ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

## Article Content

മീ ടു എന്താണെന്ന് അറിയില്ലെന്നും ഒരാളോട് ശാരീരിക ബന്ധം ചെയ്യണമെന്ന് തോന്നിയാല്‍ ആ സ്‍ത്രിയോട് ചോദിക്കുമെന്നും നടൻ വിനായകൻ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

വിനായകന്റെ പ്രസ്‍താവനയ്‍ക്ക് എതിരെ എന്തുകൊണ്ടാണണ് ഡബ്ല്യുസിസി അടക്കമുള്ളവര്‍ പ്രതികരിക്കാത്തത് എന്ന് നടൻ ഹരീഷ് പേരടി ചോദിക്കുന്നു.

**

പുരോഗമന വാദികളും എന്തൊകൊണ്ടാണ് പ്രതികരിക്കാത്തത്. വാക്കാലുള്ള ബലാത്സംഗം അവൻ ഇനിയും നടത്തുമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും ഹരീഷ് പേരടി എഴുതുന്നു. 'അമ്മ' എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ അതിനെതിരെ ചാടിക്കടിക്കാൻ വരുന്ന ഡബ്ല്യുസിസി അടക്കമുള്ളവര്‍ക്ക് ഇത്ര നേരമായിട്ടും മിണ്ടാട്ടമില്ല.

പ്രത്യേക തരം ഫെമിനിസമെന്നും ഹരീഷ് പേരടി പരിഹസിക്കുന്നു. രൂക്ഷമായ വിമര്‍ശനമാണ് ഹരീഷ് പേടി സാമൂഹ്യമാധ്യമത്തിലൂടെ നടത്തിയിരിക്കുന്നത്. ഒരു സ്‍ത്രീയുടെ സ്വാതന്ത്ര്യത്തിലേക്ക് അനുവാദമില്ലാതെ കടന്നുചെല്ലുമെന്നാണ് വിനായകൻ പറഞ്ഞിരിക്കുന്നതെന്നും ഹരീഷ് പേരടി എഴുതുന്നു.

**

**ഫേസ്ബുക്ക് കുറിപ്പ് പൂർണ്ണരൂപം**

ഒരുത്തൻ...അവന് Sex ചെയ്യാൻ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോൾ അവൻ ചോദിക്കും...അത് അവൻ ഇനിയും ആവർത്തിക്കും...ഒരു പെണ്ണിന്റെ സ്വതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും..ഉത്തരം yes ആയാലും no ആയാലും വാക്കാലുള്ള ബലാത്സംഗം (Verbal rape) അവൻ ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നു..

(നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് Sex ചെയ്യാൻ താത്പര്യം തോന്നി ഒരുത്തൻ ഇങ്ങിനെ ചോദിച്ചാൽ എന്താണ് മൈരെ നിന്റെ ഉത്തരം എന്ന മിനിമം ചോദ്യം പോലും ചോദിക്കാനറിയാത്ത ജേർണ്ണലിസ്റ്റ് മൈരുകൾ) ആ വിഡ്ഡികൾ അതു കേട്ട് ഉറക്കെ ചിരിച്ച് അത് പ്രസിദ്ധികരിക്കുമ്പോൾ ഇത് കേൾക്കുന്ന,കാണുന്ന കേരളത്തിലെ മുഴുവൻ സ്ത്രീ സമൂഹവും വാക്കാൽ വ്യഭിചരിക്കപ്പെടുന്നു...

ഇത് അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങിനെ പറഞ്ഞിരുന്നെങ്കിൽ അതിനെതിരെ ചാടി കടിക്കാൻ വരുന്ന WCC ക്കും അവരുടെ പുരോഗമന മൂട് താങ്ങികൾക്കും ഈ വഷളൻ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല...

ആഹാ ഒരു പ്രത്യേകതരം ഫെമിനിസം...അന്തസ്സ്..ഇവന് ചോദിക്കാൻ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രി സമൂഹമെന്ന് പച്ചക്ക് പറഞ്ഞിട്ടും കേസെടുക്കാൻ ഒരു കോണത്തിലെ പോലീസുമില്ല...അടുത്ത വനിതാ മതിൽ നമ്മുക്ക് വിനായകനെ കൊണ്ട് ഉത്ഘാടനം ചെയ്യിപ്പിക്കണ്ണം...ജയ് വിനായക സെക്സാന്ദ ബാഭ...

### Related Links & Sources
- [Original Story Source](https://moviemax.in/news/33486/harish-perati-has-come-on-the-scene-to-react-harshly-against-vinayak)