---
title: "എന്തൊരു തിരിച്ചുവരവാണിത്, നവ്യയ്ക്ക് കയ്യടിച്ച് ഭാവന"
english_title: "Now, actress Bhavana has come forward to applaud Navya's performance."
publisher: "moviemax.in"
canonical_url: "https://moviemax.in/news/33481/now-actress-bhavana-has-come-forward-to-applaud-navyas-performance"
published_at: "2022-03-23T16:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623afd46a9b8d_navya.jpg"
keywords: []
---

# എന്തൊരു തിരിച്ചുവരവാണിത്, നവ്യയ്ക്ക് കയ്യടിച്ച് ഭാവന

> **Lead Summary:** നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയായണ് നവ്യ നായര്‍. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയിലൂടെയാണ് നവ്യയുടെ തിരിച്ചുവരവ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു വരുന്നത്. ചിത്രത്തിലെ നവ്യയുടെ പ്രകടനവും കയ്യടി നേടുകയാണ്. 

## Article Content

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയായണ് നവ്യ നായര്‍. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയിലൂടെയാണ് നവ്യയുടെ തിരിച്ചുവരവ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു വരുന്നത്. ചിത്രത്തിലെ നവ്യയുടെ പ്രകടനവും കയ്യടി നേടുകയാണ്. 

ഇതിനിടെ ഇപ്പോഴിതാ നവ്യയുടെ പ്രകടനത്തിന് കയ്യടിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് നടി ഭാവന. ജീവിതത്തിലെ അതിജീവിതയില്‍ നിന്നും സ്‌ക്രീനിലെ അതിജീവിതയ്ക്കുള്ള കയ്യടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്.

തന്റെ ഇസ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു നവ്യയുടെ തിരിച്ചുവരവിനെ ഭാവന അഭിനന്ദിച്ചത്. നീണ്ട പത്ത് വര്‍ഷത്തിന് ശേഷമാണ് നവ്യ സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. 

'കഴിഞ്ഞ ദിവസമാണ് ഞാന്‍ ഒരുത്തീ കണ്ടത്. എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല, സിനിമ വളരെ ത്രില്ലിങ് ആയതുകൊണ്ട് ഞാന്‍ സീറ്റിന്റെ അറ്റത്തിരുന്നാണ് കണ്ടത്. നവ്യ, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിങ്ങളെ സ്‌ക്രീനില്‍ കാണുന്നത്.

വാവ് എന്തൊരു തിരിച്ചുവരവാണ് നിങ്ങള്‍ നടത്തിയിരിക്കുന്നത്. മലയാളത്തിലുള്ളതില്‍ വെച്ച് ഒരു ഫൈനസ്റ്റ് ആക്ടറാണ് നിങ്ങള്‍ എന്നതില്‍ ഒരു തര്‍ക്കവുമില്ല. രാധാമണിയെ അതിഗംഭീരമാക്കാന്‍ നിങ്ങള്‍ക്കായി' എന്നായിരുന്നു ഭാവന കുറിച്ചത്.

പിന്നാലെ ചിത്രത്തിലെ മറ്റ് താരങ്ങളേയും അഭിനന്ദിക്കാന്‍ ഭാവന തയ്യാറാകുന്നുണ്ട്. വിനായകന്‍, സൈജു കുറുപ്പ്, ആദിത്യ എന്നിവരുടെയും അഭിനയവും വളരെ മികച്ചതായിരുന്നുവെന്നാണ് ഭാവന പറയുന്നത്. 

പിന്നാലെ തന്നെ ഭാവനയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് നവ്യയുമെത്തിയിട്ടുണ്ട്. 'നന്ദി പ്രിയപ്പെട്ടവളേ നീ വേഗം തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണ്, ഒരുപാട് സ്നേഹം,' എന്നായിരുന്നു നവ്യയുടെ പ്രതികരണം. അതേസമയം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ഒരുത്തീ.

### Related Links & Sources
- [Original Story Source](https://moviemax.in/news/33481/now-actress-bhavana-has-come-forward-to-applaud-navyas-performance)