---
title: "അഭിഷേക് ബച്ചൻ നായകനാകുന്ന 'ദസ്വി', ട്രെയിലര്‍"
english_title: "'Dasvi' starring Abhishek Bachchan, trailer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33473/dasvi-starring-abhishek-bachchan-trailer"
published_at: "2022-03-23T15:36:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623af16ec026b_dasvi.jpg"
keywords: []
---

# അഭിഷേക് ബച്ചൻ നായകനാകുന്ന 'ദസ്വി', ട്രെയിലര്‍

> **Lead Summary:** അഭിഷേക് ബച്ചൻ നായകനാകുന്ന പുതിയ ചിത്രമാണ് 'ദസ്വി'. തുഷാര്‍ ജലോട്ട സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. അഭിഷേക് ബച്ചനടക്കമുള്ള താരങ്ങള്‍ ട്രെയിലര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. യാമി ഗൗതമാണ് ചിത്രത്തില്‍ നായികയായി എത്തുന്നത് .

## Article Content

അഭിഷേക് ബച്ചൻ നായകനാകുന്ന പുതിയ ചിത്രമാണ് 'ദസ്വി'. തുഷാര്‍ ജലോട്ട സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. അഭിഷേക് ബച്ചനടക്കമുള്ള താരങ്ങള്‍ ട്രെയിലര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. യാമി ഗൗതമാണ് ചിത്രത്തില്‍ നായികയായി എത്തുന്നത് .

'ഗംഗ റാം ചൗധരി' എന്ന കഥാപാത്രമായിട്ടാണ് അഭിഷേക് ബച്ചൻ അഭിനയിക്കുന്നത്. ഐപിഎസ് ഓഫീസറായി 'ജ്യോതി ദേസ്വാളാ'യി യാമി ഗൗതമും എത്തുന്നു. കബിര്‍ തേജ്‍പാലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്ര സംയോജനം.

ദിനേശ് വിജയനാണ് ചിത്രം നിര്‍മിക്കുന്നത്. മഡ്ഡോക് ഫിലിസും ജിയോ സ്റ്റുഡിയോസുമാണ് ബാനര്‍. തന്റെ ഹൃദയത്തോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന സിനിമയാണ് ഇതെന്നാണ് അഭിഷേക് ബച്ചൻ പറയുന്നത്. എല്ലാവരും ചിത്രം കാണണമെന്നും അഭിഷേക് ബച്ചൻ അഭ്യര്‍ഥിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/33473/dasvi-starring-abhishek-bachchan-trailer)