---
title: "ഷാരൂഖിന്റെ മകള്‍ പ്രണയത്തില്‍, കാമുകനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍"
english_title: "Shah Rukh Khan's daughter in love, pictures with boyfriend go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33460/shah-rukh-khans-daughter-in-love-pictures-with-boyfriend-go-viral"
published_at: "2022-03-23T14:43:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623ae5f66bba8_sharook.jpg"
keywords: []
---

# ഷാരൂഖിന്റെ മകള്‍ പ്രണയത്തില്‍, കാമുകനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍

> **Lead Summary:** ബോളിവുഡിലെ ആരാധകരെല്ലാം കാത്തിരിക്കുന്ന അരങ്ങേറ്റമാണ് സുഹാന ഖാന്റേത്. ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ മകളായ സുഹാന ഇന്നല്ലെങ്കില്‍ നാളെ സിനിമയിലേക്ക് എത്തുമെന്നുറപ്പാണ്. താരപുത്രിയുടെ അരങ്ങേറ്റ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

## Article Content

ബോളിവുഡിലെ ആരാധകരെല്ലാം കാത്തിരിക്കുന്ന അരങ്ങേറ്റമാണ് സുഹാന ഖാന്റേത്. ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ മകളായ സുഹാന ഇന്നല്ലെങ്കില്‍ നാളെ സിനിമയിലേക്ക് എത്തുമെന്നുറപ്പാണ്. താരപുത്രിയുടെ അരങ്ങേറ്റ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

 ഇപ്പോഴിതാ സുഹാന വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സുഹാന പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിന് കാരണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്ന സുഹാനയുടെ ചില ചിത്രങ്ങളാണ്. 

ഈയ്യടുത്തായിരുന്നു ബോളിവുഡിലെ സൂപ്പര്‍ താരമായ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാനും താരപുത്രി പലക് തിവാരിയും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സജീവമായി മാറിയത്.

ഇരുവരും ഒരുമിച്ച് ഡിന്ന്‌റിന് പോകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. മാധ്യമങ്ങളില്‍ നിന്നും രക്ഷപ്പെടാനായി പലക് കൈ കൊണ്ട് മുഖം മറച്ച് പിടിച്ചതായിരുന്നു പ്രണയ വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായി മാറിയത്. ഇപ്പോഴിതാ സമാനമായൊരു അവസ്ഥ നേരിടുകയാണ് സുഹാന ഖാനും.

കഴിഞ്ഞ ദിവസം തന്റെ വീടായ മന്നത്തിന് അരികില്‍ നിന്നുമുള്ള സുഹാനയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ ആരംഭിക്കുകയായിരുന്നു. ചിത്രങ്ങളില്‍ കാറിനുള്ളില്‍ ഇരിക്കുന്ന സുഹാനയെയാണ് കാണുന്നത്.

സുഹാനയോടൊപ്പം കാറിനുള്ളില്‍ ഒരു യുവാവുമുണ്ടെന്നതാണ് സോഷ്യല്‍ മീഡിയയുടേയും പാപ്പരാസികളുടേയും ശ്രദ്ധ നേടിയത്. പാപ്പരാസികളുടെ കണ്ണുകൡ നിന്നും രക്ഷപ്പെടാനായി ഇരുവരും കൈ കൊണ്ട് മുഖം മറച്ച് പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സുഹാനയോടൊപ്പമുള്ള യുവാവ് ആരെന്ന് വ്യക്തമായിട്ടില്ല.

ഈ ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് താരപുത്രി പ്രണയത്തിലാണോ എന്ന സംശയവുമായി സോഷ്യല്‍ മീഡിയ എത്തിയത്. 'സുഹാനയുടെ കാമുകന്‍ ആണോ അത്?', 'സുഹാന പ്രണയത്തിലാണോ?', 'അവളെന്തിനാണ് മുഖം മറച്ചു പിടിക്കുന്നത്',' പ്രണയം ആയതുകൊണ്ടാണ് മുഖം മറച്ചു പിടിക്കുന്നത്' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍.

അതേസമയം താരപുത്രിയുടേയും സുഹൃത്തിന്റേയും സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെട്ടും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം അഭിനയ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് സുഹാന. സോയ അക്തര്‍ ഒരുക്കുന്ന ഒടിടി ചിത്രത്തിലൂടെയായിരിക്കും സുഹാന അരങ്ങേറുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/33460/shah-rukh-khans-daughter-in-love-pictures-with-boyfriend-go-viral)