---
title: " 'രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും'  ചിത്രീകരണം ആരംഭിച്ചു"
english_title: "Filming of 'Raghavettan's 16th and Rameshwara Yatrayum' has started"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33446/filming-of-raghavettans-16th-and-rameshwara-yatrayum-has-started-new"
published_at: "2022-03-23T13:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623ad9c9a7ec5_ragavettante 16 and yathrayum.jpg"
keywords: []
---

#  'രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും'  ചിത്രീകരണം ആരംഭിച്ചു

> **Lead Summary:** > കിരൺസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് ആഷിൻ കിരൺ നിർമ്മിക്കുന്ന "രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും " തിരുവനന്തപുരത്ത് നടന്ന പൂജാചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ചു.

## Article Content

> കിരൺസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് ആഷിൻ കിരൺ നിർമ്മിക്കുന്ന "രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും " തിരുവനന്തപുരത്ത് നടന്ന പൂജാചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ചു.

ഒരു മരണം നടന്ന ശേഷം ആ വീട്ടിൽ നടക്കുന്ന മറ്റൊരു അപകടം ഹാസ്യത്തിൽ അവതരിപ്പിക്കുന്ന മുഴുനീള കോമഡി എന്റർടെയ്നറാണ് രാഘവേട്ടന്റെ 16 - ഉം രാമേശ്വരയാത്രയും.

രഞ്ജി പണിക്കർ, ഇന്ദ്രൻസ് , സുരാജ് വെഞാറമൂട്, സുധീർ കരമന, എം എ നിഷാദ്, വിനോദ് കോവൂർ, സിനോജ് വർഗ്ഗീസ്, ഗോപു കിരൺ , അരിസ്റ്റോ സുരേഷ്, നെൽസൺ, നോബി, ജയകുമാർ , ഷിബു ലബാൻ, ആറ്റുകാൽ തമ്പി , സുനിൽ വിക്രം, ദ്രുപത് പ്രദീപ്, ശിവമുരളി, സുധീഷ് കാലടി , സേതുലക്ഷമി, അപർണ്ണ , ലക്ഷ്മി, ആഷിൻ കിരൺ , മഞ്ജു പത്രോസ്, ബിന്ദു പ്രദീപ് എന്നിവർ അഭിനയിക്കുന്നു.

ബാനർ - കിരൺസ് പ്രൊഡക്ഷൻസ്, രചന, സംവിധാനം - സുജിത് എസ് നായർ , നിർമ്മാണം - ആഷിൻ കിരൺ , എക്സി : പ്രൊഡ്യൂസർ - ഗോപുകിരൺ സദാശിവൻ, ഛായാഗ്രഹണം - ഗൗതം ലെനിൻ, പ്രൊഡക്ഷൻ കൺട്രോളർ - കിച്ചി പൂജപ്പുര, സംഗീതം - റോണി റാഫേൽ.

സംഭാഷണം - സിനുസാഗർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - കെ എം നാസ്സർ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷാജി തിരുമല, നെബു, പ്രൊഡക്ഷൻ ഡിസൈനർ- മനോജ് ഗ്രീൻവുഡ്‌സ്, കോസ്‌റ്റ്യൂം - ശ്രീജിത്ത്, ചമയം - സാഗർ, അസ്സോസിയേറ്റ് ഡയറക്ടർ - ഡുഡു ദേവസ്സി.

സാങ്കേതിക സഹായം - അജു തോമസ്, ശിവ മുരളി, ഡിസൈൻസ് - പ്രമേഷ് പ്രഭാകർ , സ്റ്റിൽസ് - ഷിജിത്ത്, പി ആർ ഓ - അജയ് തുണ്ടത്തിൽ . തിരുവനന്തപുരവും രാമേശ്വരവുമാണ് ലൊക്കേഷനുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/33446/filming-of-raghavettans-16th-and-rameshwara-yatrayum-has-started-new)