പേർളിയുടെ ശ്രീനിഷിന്റെയും മകൾ നിലകുട്ടി ജനിച്ചപ്പോൾ മുതൽക്കേ സെലിബ്രിറ്റിയായ കുഞ്ഞാണ്. സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരാണ് നിലബേബിക്കുള്ളത്. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ പേളിയും ശ്രീനിഷുമൊക്കെ നിരന്തരം നിലയുടെ വിശേഷങ്ങൾ പങ്കുവെച്ച് എത്താറുമുണ്ട്.
ഈ വിശേഷങ്ങളെല്ലാം ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. മകളുടെ ജനനം യൂട്യൂബിലൂടെ പേളി ആരാധകർക്കായി ഷെയർ ചെയ്തിരുന്നു. പേളിയും ശ്രീനിഷും പങ്കുവെക്കാറുള്ള മകളുടെ വിശേഷങ്ങളും വീഡിയോകളുമെല്ലാം ആരാധകർ നെഞ്ചേറ്റാറുണ്ട്.

ഇപ്പോഴിതാ നിലബേബിയ്ക്ക് ആറുമാസം തികഞ്ഞിരിക്കുകയാണ്. ഇതിൻ്റെ സന്തോഷം പങ്കുവെക്കുകയാണ് പേളി ഇപ്പോൾ. പേളിയുടെ നെഞ്ചിൽ തലചായ്ച്ചുറങ്ങുന്ന കുഞ്ഞു നിലയുടെ ക്യൂട്ട് ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രേക്ഷകരുടെ പ്രിയതാരം ഇപ്പോൾ എത്തിയിട്ടുള്ളത്. നിലബേബിയ്ക്ക് ഹാഫ് ബർത്ത്ഡേ വിഷസ് നേർന്ന് നിരവധി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
തൻ്റെ മകൾക്ക് ആറാം മാസമായതിൻ്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് പേളി കുറിച്ച വാക്കുകളും സ്നേഹാർദ്രമാണ്. പേളി കുറിച്ചതിങ്ങനെയാണ്. 'ഈ മാലാഖ ഞങ്ങളുടെ കൈകളിലേക്ക് എത്തിയിട്ട് ഇന്നേക്ക് ആറു മാസങ്ങളാകുകയാണ്. ഞങ്ങളുടെ സന്തോഷങ്ങളുടെ കുഞ്ഞു കൂമ്പാരമാണ്, ദൈവം നൽകിയ ഏറ്റവും വലിയ സമ്മാനം. നില ബേബി, മമ്മ നിന്നെ സ്നേഹിക്കുന്നു'. പേളി സോഷ്യൽ മീഡിയയിൽ കുറിച്ചു.
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലെ താരം നിലക്കുട്ടി തന്നെയായിരുന്നു. പേളിക്കൊപ്പം സൈമ അവാർഡ്‌സ് വേദിയിൽ നിന്നുള്ള നില കുട്ടിയുടെ വീഡിയോകൾ സോഷ്യൽ മീഡിയ ആഘോഷമാക്കുകയായിരുന്നു. ഹൈദരാബാദിൽ വെച്ച് നടന്ന ചടങ്ങിൽ എത്തിയ പേളിക്കും ശ്രീനിഷിനും ഒപ്പം നിലയും ഉണ്ടായിരുന്നു. നിലയുടെ ആദ്യ ഫ്ലൈറ്റ് യാത്രയായിരുന്നു ഇത്.

നിലകുട്ടിയെ കണ്ട മറ്റു താരങ്ങൾ നിലയെ എടുത്തു കൊഞ്ചിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയത്തിലായ ശേഷം പ്രണയത്തിലായി വിവാഹം ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഇവരുടെ വിവാഹം 2019 മേയ് അഞ്ചിനായിരുന്നു. മാർച്ച് 20നായിരുന്നു നില ജനിച്ചത്.
Content Highlight: Half Birthday to Nilababy

































