---
title: "സണ്ണിയുടെ ട്രെയിലര്‍ എത്തി"
english_title: "Sunny's trailer has arrived"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3342/sunnys-trailer-has-arrived"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614851c07306f_SUNNY.jpg"
keywords: []
---

# സണ്ണിയുടെ ട്രെയിലര്‍ എത്തി

> **Lead Summary:** രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിയ്ക്കുന്ന സണ്ണി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജയസൂര്യയുടെ നൂറാമത്തെ ചിത്രം എന്ന പ്രത്യേകതയോടെ വരുന്ന സണ്ണിയ്ക്ക് വേണ്ടി തിരക്കഥ എഴുതിയിരിയ്ക്കുന്നതും രഞ്ജിത്ത് തന്നെയാണ്.ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ഇരുവരും ഒന്നിയ്ക്കുന്ന എട്ടാമത്തെ ചിത്രം എന്ന പ്രത്യേകതയും സണ്ണിയ്ക്ക് ഉണ്ട്.

## Article Content

രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിയ്ക്കുന്ന സണ്ണി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജയസൂര്യയുടെ നൂറാമത്തെ ചിത്രം എന്ന പ്രത്യേകതയോടെ വരുന്ന സണ്ണിയ്ക്ക് വേണ്ടി തിരക്കഥ എഴുതിയിരിയ്ക്കുന്നതും രഞ്ജിത്ത് തന്നെയാണ്.ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ഇരുവരും ഒന്നിയ്ക്കുന്ന എട്ടാമത്തെ ചിത്രം എന്ന പ്രത്യേകതയും സണ്ണിയ്ക്ക് ഉണ്ട്.

ഒരുമിനിട്ട് 55 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ജയസൂര്യയെ മാത്രമാണ് പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുന്നത്. എന്നാല്‍ എന്തിനെ കുറിച്ചാണ് സിനിമ എന്ന് വ്യക്തമായി മനസ്സിലാക്കാന്‍ സാധിയ്ക്കുന്നു. ഇന്നസെന്റ് , സിദ്ദിഖ്, അജു വര്‍ഗ്ഗീസ് അടക്കമുള്ള ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ എല്ലാം ഡയലോഗ് ട്രെയിലറില്‍ വന്നു പോവുന്നുണ്ട്. 'ഒരു മനുഷ്യന്‍, ഒരേ സ്ഥലം, ഒരു ജീവിതം' എന്നാണ് ട്രെയിലറില്‍ വരുന്ന ക്യാപ്ഷന്‍.

ട്രെയിലര്‍ സണ്ണിയുടെ ജീവിതത്തിലൂടെ നമ്മെ കൊണ്ടുപോകുന്നു. കൊറോണ ലോകത്തെ കീഴടക്കിയ സമയത്ത്, നിരാശനും ജീവിതത്തെ കുറിച്ച് ഒരു പ്രതീക്ഷയും ഇല്ലാതെ സണ്ണി, ദുബായ് വിട്ട് തന്റെ ജന്മനാടായ കേരളത്തിലേക്ക് തിരിച്ചെത്തുകയാണ്. മറ്റു മനുഷ്യരില്‍ നിന്ന് അകന്ന്, ഒരു ഹോട്ടല്‍ മുറിയില്‍ ക്വാറന്റനില്‍ കഴിയുന്ന അദ്ദേഹം, തന്റെ കുടുംബവും പണവും ഉറ്റസുഹൃത്തും നഷ്ടപ്പെട്ട, എണ്ണമറ്റ വികാരങ്ങളിലൂടെയും അസഹനീയമായ വേദനകളിലൂടെയും കടന്നുപോകുന്നു. ഒരു വൈകാരിക ശൂന്യത നികത്താന്‍ കഠിനമായി പരിശ്രമിക്കുമ്പോള്‍, ചില അപരിചിതരുമായുള്ള ഇടപെടലുകളിലൂടെ പ്രതീക്ഷയുടെ അപ്രതീക്ഷിത തിളക്കം അയാളുടെ ജീവിതത്തില്‍ തെളിഞ്ഞു വരുന്നു.

മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് ഷമീര്‍ മുഹമ്മദ് ആണ്. സാന്ദ്ര മാധവിന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ ഈണം നല്‍കുന്നു. സരിത ജയസൂര്യ വസ്ത്രാലങ്കാരവും ആര്‍ വി കിരണ്‍ രാജ് മേക്കപ്പും നിര്‍വ്വഹിയ്ക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3342/sunnys-trailer-has-arrived)