---
title: "'ആ പത്ത് സ്ത്രീകളോടും ഞാന്‍ സെക്സ് ചോദിച്ചു വാങ്ങുകയായിരുന്നു'; വിനായകന്‍"
english_title: "'I was asking for sex with those ten women'; Vinayakan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33406/i-was-asking-for-sex-with-those-ten-women-vinayakan"
published_at: "2022-03-23T11:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623ab5638218a_vinayakan.jpg"
keywords: []
---

# 'ആ പത്ത് സ്ത്രീകളോടും ഞാന്‍ സെക്സ് ചോദിച്ചു വാങ്ങുകയായിരുന്നു'; വിനായകന്‍

> **Lead Summary:** മീ ടു എന്നതിന്റെ അര്‍ത്ഥം എന്താണെന്ന് തനിക്ക് അറിയില്ലെന്ന് നടന്‍ വിനായകന്‍. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പെടുവാന്‍ തോന്നിയാല്‍ അവരോട് അത് ചോദിക്കും. അതിനെയാണ് മീ ടു എന്ന് വിളിക്കുന്നത് എങ്കില്‍ താന്‍ അത് വീണ്ടും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.

## Article Content

മീ ടു എന്നതിന്റെ അര്‍ത്ഥം എന്താണെന്ന് തനിക്ക് അറിയില്ലെന്ന് നടന്‍ വിനായകന്‍. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പെടുവാന്‍ തോന്നിയാല്‍ അവരോട് അത് ചോദിക്കും. അതിനെയാണ് മീ ടു എന്ന് വിളിക്കുന്നത് എങ്കില്‍ താന്‍ അത് വീണ്ടും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.

‘ഒരുത്തീ’ എന്ന സിനിമയുടെ ഭാഗമായുള്ള പ്രസ് മീറ്റില്‍ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘എന്താണ് മീ ടു? എനിക്ക് അറിയില്ല.

പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്.

ഇതാണ് നിങ്ങള്‍ പറയുന്ന മീ ടു എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’ വിനായകന്‍ പറഞ്ഞു. മാന്യന്മാരെന്ന് നടിക്കുന്നവരെ താന്‍ എന്നും വിമര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ പേരില്‍ സിനിമ ജീവിതത്തിന് യാതൊന്നും തന്നെ സംഭവിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ‘

### Related Links & Sources
- [Original Story Source](https://moviemax.in/news/33406/i-was-asking-for-sex-with-those-ten-women-vinayakan)