---
title: "ചുരം കയറി കാടും മേടും താണ്ടി മോഹൻലാൽ"
english_title: "Mohanlal  pass and crosses the forest and hills"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3338/mohanlal-pass-and-crosses-the-forest-and-hills"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6148278a7b1bb_lal.jpg"
keywords: []
---

# ചുരം കയറി കാടും മേടും താണ്ടി മോഹൻലാൽ

> **Lead Summary:** സഞ്ചാരപ്രിയനാണ് മോഹൻലാൽ. യാത്രകളോടുള്ള തന്റെ ഭ്രമത്തെ കുറിച്ച് പലപ്പോഴും മോഹൻലാൽ എഴുതിയിട്ടുണ്ട്. ഇപ്പോഴിതാ, വാഗമണിലെ ഋതംഭര എക്കോ സ്പിരിറ്റ്വല്‍ കമ്മ്യൂണിലേക്ക് മോഹൻലാൽ നടത്തിയ യാത്രയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഋതംഭരയിലെ ആർ രാമാനന്ദ് ആണ് മോഹൻലാലിന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവച്ചിരിക്കുന്നത്.

## Article Content

സഞ്ചാരപ്രിയനാണ് മോഹൻലാൽ. യാത്രകളോടുള്ള തന്റെ ഭ്രമത്തെ കുറിച്ച് പലപ്പോഴും മോഹൻലാൽ എഴുതിയിട്ടുണ്ട്. ഇപ്പോഴിതാ, വാഗമണിലെ ഋതംഭര എക്കോ സ്പിരിറ്റ്വല്‍ കമ്മ്യൂണിലേക്ക് മോഹൻലാൽ നടത്തിയ യാത്രയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഋതംഭരയിലെ ആർ രാമാനന്ദ് ആണ് മോഹൻലാലിന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവച്ചിരിക്കുന്നത്.

> “ഏതാണ്ട് രണ്ടു മണിക്കൂർ ദൂരം ചുരം കയറി വാഗമൺ താണ്ടി പശുപാറയിൽ എത്തണം ലാലേട്ടന് കുളമാവിൽ നിന്ന് ഋതംഭര വരെ എത്താൻ. എന്നോട് ചോദിച്ചു എത്ര ദൂരം ഉണ്ടാകും ? ഞാൻ പറഞ്ഞു ഒരുപാട് ദൂരം ഉണ്ട് ലാലേട്ടാ , ഷൂട്ടിംഗ് തിരക്കിനിടയിൽ അത്ര ദൂരം സഞ്ചരിക്കണോ ? ഒരുപാട് ദൂരം എന്നുപറഞ്ഞാൽ എത്ര ദൂരം? രണ്ടുമണിക്കൂർ മൂന്നുമണിക്കൂർ…? അതൊക്കെ ഇഷ്ടമുണ്ടെങ്കിൽ വരാമല്ലോ എന്നായിരുന്നു ലാലേട്ടന്റെ മറുപടി….

ഇന്നായിരുന്നു ആ ദിനം… ഇന്നലെ വിളിച്ചു പറഞ്ഞു രാവിലെ ആറരയ്ക്ക് ഞാൻ ഇറങ്ങും എട്ടര ആകുമ്പോൾ എത്തും.. അപ്പൊ നമുക്ക് ഒരു നാലഞ്ച് മണിക്കൂർ അവിടെ ചിലവഴിക്കാൻ കിട്ടുമല്ലോ.. ശരി ലാലേട്ടാ.. പ്രാതലിന് എന്ത് കരുതണം ? ഏയ് ഒന്നും കരുതണ്ട കഞ്ഞി എങ്കിൽ കഞ്ഞി, എനിക്കുവേണ്ടി ഒന്നും ഒരുങ്ങണ്ട!

ലാലേട്ടൻ കൃത്യസമയത്ത് എത്തി , പ്രാതലുണ്ടു , നമ്മുടെ മുഴുവൻ സ്ഥലവും കാടും മേടും,മലയും ,ഏല ചോലയും വനചോലയും വെള്ള ചാട്ടവും , നടന്നു കണ്ട , എല്ലാ ദുർഘടമേറിയ സ്ഥലങ്ങളിലും ഒരു കുഞ്ഞിന്റെ ഉത്സാഹവും , ആകാംക്ഷയും ചുറുചുറുക്കും കൊണ്ട് നടന്നു തീർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3338/mohanlal-pass-and-crosses-the-forest-and-hills)