---
title: "ചീള് വാസുവായി സുര്‍ജ്ജിത്ത് എത്തി, ഹ്രസ്വ ചിത്രം ഒടിടിയില്‍"
english_title: "Surjit arrives as Cheelu Vasu in the short film released ott"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3337/surjit-arrives-as-cheelu-vasu-in-the-short-film-released"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61482395c80de_urjitth.jpg"
keywords: []
---

# ചീള് വാസുവായി സുര്‍ജ്ജിത്ത് എത്തി, ഹ്രസ്വ ചിത്രം ഒടിടിയില്‍

> **Lead Summary:** സഹതാര വേഷങ്ങളിലൂടെയും മറ്റും സുപരിചിതനായ നടന്‍ സുര്‍ജിത് ഗോപിനാഥ് പ്രധാന വേഷത്തിലെത്തുന്ന ചീള് വാസു എന്ന ഹ്രസ്വ ചിത്രം ഒ ടി ടിയില്‍ റിലീസായി. പ്രിയേഷ് എം പ്രമോദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചീള് വാസു സൈന പ്ലേ ഒ ടി ടിയിലൂടെയാണ് റിലീസ് ആയത്.

## Article Content

സഹതാര വേഷങ്ങളിലൂടെയും മറ്റും സുപരിചിതനായ നടന്‍ സുര്‍ജിത് ഗോപിനാഥ് പ്രധാന വേഷത്തിലെത്തുന്ന ചീള് വാസു എന്ന ഹ്രസ്വ ചിത്രം ഒ ടി ടിയില്‍ റിലീസായി. പ്രിയേഷ് എം പ്രമോദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചീള് വാസു സൈന പ്ലേ ഒ ടി ടിയിലൂടെയാണ് റിലീസ് ആയത്.

വടക്കന്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോമി ജോ വടക്കന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുര്‍ജ്ജിത്തിനൊപ്പം സംവിധായകന്‍ പ്രിയേഷും പ്രധാന വേഷത്തില്‍ എത്തുന്നു. ടൈറ്റില്‍ റോള്‍ ചെയ്യുന്നത് സുര്‍ജ്ജിത് ഗോപിനാഥ് തന്നെയാണ്. ഇവരെ കൂടാതെ്, വാപ്പു പുലാത്ത്, ഇന്ദുലേഖ സുരേഷ്, ദിനേശ്, സുനീഷ്, അരുണ്‍, ഉണ്ണി കൃഷ്ണന്‍, അഭിലാഷ്, ബേസില്‍, നജീബ്, സുധിമോന്‍, വിവേക് തുടങ്ങിയവരും അഭിനയിക്കുന്നു.

നാട്ടിന്‍പുറങ്ങളിലെ കൊച്ചു കൊച്ചു പ്രശ്നങ്ങളെ കുറിച്ച് പറയുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുഭാഷ് ചിറ്റണ്ട നിര്‍വ്വഹിക്കുന്നു. ചിത്ര സംയോജനംനിര്‍വ്വഹിയ്ക്കുന്നത് നിതിന്‍ പി സുഭാഷ് ആണ്. ജിഷ്ണഉ സുനിലിന്റേതാണ് സംഗീതം.ആര്‍ട്ട്- ടീം വടക്കന്‍, സ്റ്റുഡിയോ- ചേതന തൃശ്ശൂര്‍, സൗണ്ട് എന്‍ജിനീയര്‍- റിച്ചാര്‍ഡ്, സംവിധാന സഹായികള്‍- അനുപം, വിവേകാനന്ദന്‍, സുമിന്‍രാജ്, മേക്കപ്പ്- സ്മിത ബൈജു, സ്റ്റില്‍സ്- കിരണ്‍, ഡിസൈന്‍സ്- മാനസ് ക്രീയേറ്റീവ് സ്മോക്കേഴ്സ്, കളറിംഗ്- ഫെബിന്‍ കബീര്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ് തുടങ്ങിയവരാണ് മറ്റ് പിന്നണി പ്രവര്‍ത്തകര്‍.

സഹ സംവിധായകനായും നടനായും മലയാള സിനിമാ ലോകത്ത് സജീവമായിക്കൊണ്ടിരിയ്ക്കുന്ന നടനാണ് സുര്‍ജ്ജിത്ത്. ഇയ്യോബിന്റെ പുസ്തകത്തിലെ വേഷം എല്ലാം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ബിരിയാണി എന്ന മലയാള ചിത്രത്തിലെ സുര്‍ജ്ജിത്തിന്റെ പ്രകടനങ്ങളും പ്രശംസ നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3337/surjit-arrives-as-cheelu-vasu-in-the-short-film-released)