മീനാക്ഷിയും കാവ്യയും ;കുടുംബചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മീനാക്ഷിയും കാവ്യയും ;കുടുംബചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
2021-10-04T21:49:00 | By Truevision Admin

ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷി സോഷ്യല്‍ മീഡിയയിലെ താരമാണ്. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മാതാപിതാക്കള്‍ക്ക് പിന്നാലെയായി മകളും സിനിമയിലെത്തുമോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ഡോക്ടറാവാനാണ് താല്‍പര്യമെന്നായിരുന്നു മകള്‍ വ്യക്തമാക്കിയതെന്ന് ദിലീപ് പറഞ്ഞിരുന്നു.

മലയാളികളുടെ പ്രിയനായികമാരിലൊരാളായ കാവ്യ മാധവന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആരാധകരും സഹപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേരാണ് താരത്തിന് പിറന്നാളാശംസ അറിയിച്ചെത്തിയത്. മീനാക്ഷിയും റിയ മിഥുനുമുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും കാവ്യയ്ക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. കാവ്യയ്ക്ക് ആശംസ അറിയിച്ചുള്ള പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. മീനാക്ഷിയുടെ ആശംസാപോസ്റ്റും ചര്‍ച്ചയായി മാറിയിരുന്നു. 


ഐ മീനാക്ഷി ദിലീപ് എന്ന പേരിലായിരുന്നു മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ സജീവമായത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും സ്വന്തം ഫോട്ടോയുമൊക്കെയാണ് താരപുത്രി പോസ്റ്റ് ചെയ്തിരുന്നത്. ഓണാഘോഷത്തിനിടയില്‍ അനിയത്തിയായ മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രവും മീനാക്ഷി പോസ്റ്റ് ചെയ്തിരുന്നു. ഇതാദ്യമായാണ് കാവ്യ മാധവന് പിറന്നാള്‍ ദിനത്തില്‍ ഇന്‍സ്്റ്റഗ്രാമിലൂടെ താരപുത്രി രണ്ടാനമ്മയ്ക്ക് ആശംസ അറിയിച്ചത്.

സെറ്റ് സാരിയില്‍ അതീവ സുന്ദരിയായുള്ള കാവ്യയ്‌ക്കൊപ്പമുള്ള ചിത്രമായിരുന്നു മീനാക്ഷി പോസ്റ്റ് ചെയ്തത്. ദിലീപിനേയും മീനാക്ഷിയേയും ചേര്‍ത്തുപിടിച്ച് പുഞ്ചിരിച്ച് നില്‍ക്കുന്ന പ്രിയനായികയുടെ ചിത്രം ആരാധകരും ഏറ്റെടുക്കുകയായിരുന്നു. പിറന്നാളാശംസയ്‌ക്കൊപ്പമായാണ് താരപുത്രി കാവ്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. അതീവ സന്തോഷത്തോടെയാണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തതെന്നതാണ് മറ്റൊരു പ്രത്യേകത.

ചില ഉത്തരങ്ങള്‍ പറയാനുള്ളതല്ല, കാണിച്ചുകൊടുക്കാനുള്ളതാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ദിലീപിന്റെ ജീവിതത്തിലേക്ക് കാവ്യ മാധവന്‍ കടന്ന് വന്നപ്പോള്‍ മീനാക്ഷിയുടെ ഭാവി എങ്ങനെയായിരിക്കുമെന്നായിരുന്നു വിമര്‍ശകര്‍ ചോദിച്ചത്. ഇരുവരും തമ്മില്‍ ചേര്‍ച്ചയില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചിരുന്നത്. കിവംദന്തികളെയെല്ലാം അസ്ഥാനത്താക്കുന്ന ഫോട്ടോയാണ് മീനാക്ഷി പോസ്റ്റ് ചെയ്തത്.


മീനാക്ഷിയായിരുന്നു ദിലീപിനോട് രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് പറഞ്ഞത്. മകള്‍ക്ക് കൂടി അറിയാവുന്നൊരാളായിരിക്കണം ഭാര്യയായി വരേണ്ടത് എന്നാഗ്രഹിച്ചിരുന്നു. കാവ്യയുമായി നല്ല കൂട്ടാണ് മീനാക്ഷി. ഗോസിപ്പുകളുടെ പേരില്‍ ബലിയാടായ കാവ്യയെ തന്നെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നു താനെന്നായിരുന്നു ദിലീപ് പറഞ്ഞത്. അച്ഛനും രണ്ടാനമ്മയ്‌ക്കൊപ്പം അതീവ സന്തോഷവതിയായാണ് മീനാക്ഷിയെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.

മഞ്ജു വാര്യരേയും കാവ്യ മാധവനേയും കുറിച്ചുള്ള താരതമ്യപ്പെടുത്തലുകളുമായും ആരാധകരെത്തിയിരുന്നു. ജന്മം കൊണ്ട് മാത്രം പെറ്റമ്മ എന്ന് വിളിക്കാമെങ്കിലും പെറ്റമ്മയ്ക്ക് കഴിയാത്തത് പലപ്പോഴും കർമ്മം കൊണ്ട് പോറ്റമ്മയ്ക്കു കഴിയാറുണ്ട്. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ മകളുടെ മുഖത്തെ സന്തോഷമെന്നായിരുന്നു ഫാൻസ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ്. നിരവധി പേരായിരുന്നു ഇക്കാര്യം ശരിവെച്ചത്.


കാവ്യ മാധവന്റെ പിറന്നാളിന് ആശംസയുമായെത്തിയ മീനാക്ഷി തന്നെയായിരുന്നു ഇത്തവണ താരമായി മാറിയത്. രണ്ടാനമ്മയോടുള്ള ഇഷ്ടത്തെക്കുറിച്ച് പരസ്യമായി ഇതാദ്യമായാണ് മീനാക്ഷി പോസ്റ്റിട്ടത്. പൊതുവേദികളിൽ കാവ്യയ്ക്കൊപ്പമായി മീനാക്ഷി എത്താറുണ്ട്. നാദിർഷയുടെ മകളുടെ വിവാഹത്തിൽ ഇരുവരും സജീവമായി പങ്കെടുത്തിരുന്നു.


Content Highlight: Meenakshi and Kavya; Family photos taken by fans

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup