---
title: "പ്രേക്ഷക മനസ്സിൽ ഇടംനേടി 'ഒരുത്തീ'; നവ്യാ നായർ ചിത്രത്തിന് രണ്ടാം ഭാ​ഗം"
english_title: "'Oruthi' in the minds of the audience; The second part of the movie Navya Nair"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33335/oruthi-in-the-minds-of-the-audience-the-second-part-of-the-movie-navya-nair"
published_at: "2022-03-22T21:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239f1b030996_ORUTHEE.jpg"
keywords: []
---

# പ്രേക്ഷക മനസ്സിൽ ഇടംനേടി 'ഒരുത്തീ'; നവ്യാ നായർ ചിത്രത്തിന് രണ്ടാം ഭാ​ഗം

> **Lead Summary:** ഒരിടവേളക്ക് ശേഷം നവ്യ നായർ മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് 'ഒരുത്തീ'. ഏതാനും ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ ചിത്രത്തിന് അഭിനന്ദനമറിയിച്ചു കൊണ്ട് രം​ഗത്തെത്തിയിരുന്നു.

## Article Content

ഒരിടവേളക്ക് ശേഷം നവ്യ നായർ മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് 'ഒരുത്തീ'. ഏതാനും ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ ചിത്രത്തിന് അഭിനന്ദനമറിയിച്ചു കൊണ്ട് രം​ഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഒരുത്തീക്ക് രണ്ടാം ഭാ​ഗം വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് അണിറ പ്രവർത്തകർ. സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യൻ എന്ന സമുദ്രശിലയിലെ വാചകം എഴുതികൊണ്ടുള്ള പോസ്റ്റർ പങ്കുവെച്ചാണ് രണ്ടാം ഭാഗത്തിന്റെ വിവരം പുറത്തുവിട്ടത്.

വി കെ പ്രകാശ് സംവിധാനവും, എസ് സുരേഷ് ബാബു തിരക്കഥയും ബെൻസി നാസർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്‌ദുൾ നാസർ നിർമ്മിക്കുകയും ചെയ്യുന്ന ഒരുത്തീ 2 ഈ വർഷം ഡിസംബറിൽ ചിത്രീകരണം ആരംഭിക്കും. നവ്യാ നായരും, വിനായകനും, സൈജു കുറുപ്പും കേന്ദ്ര കഥാപാത്രങ്ങളായി ഒരുത്തീ 2 യിലും ഉണ്ടാകും.

ഒരുത്തീ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുത്തീയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഒരുക്കുന്നത്. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഏറ്റുവാങ്ങി തീയറ്ററിൽ പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/33335/oruthi-in-the-minds-of-the-audience-the-second-part-of-the-movie-navya-nair)