---
title: "മലയാളി പയ്യനൊപ്പം ഹണിമൂൺ ആഘോഷമാക്കി മൗനി റോയ്; ചിത്രങ്ങൾ വൈറൽ "
english_title: "Mauni Roy celebrates honeymoon with Malayalee boy; Images are viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33320/mauni-roy-celebrates-honeymoon-with-malayalee-boy-images-are-viral"
published_at: "2022-03-22T20:25:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239e3eadf29b_raavathth.jpg"
keywords: []
---

# മലയാളി പയ്യനൊപ്പം ഹണിമൂൺ ആഘോഷമാക്കി മൗനി റോയ്; ചിത്രങ്ങൾ വൈറൽ 

> **Lead Summary:** മൗനി റോയിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂരജ് നമ്പ്യാരും ആയുള്ള വിവാഹത്തോടെ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരിയായിരിക്കുകയാണ് താരം. കുറച്ചു മുൻപായിരുന്നു ഇവരുടെ വിവാഹം. വർഷങ്ങളായി പ്രണയത്തിലായിരുന്നു ദമ്പതികൾ. വിവാഹശേഷം ഇരുവരും നേരെ പോയത് കാശ്മീരിലേക്ക് ആയിരുന്നു. ഇപ്പോഴിതാ ശ്രീലങ്കയിൽ ആണ് ദമ്പതികൾ.

## Article Content

മൗനി റോയിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂരജ് നമ്പ്യാരും ആയുള്ള വിവാഹത്തോടെ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരിയായിരിക്കുകയാണ് താരം. കുറച്ചു മുൻപായിരുന്നു ഇവരുടെ വിവാഹം. വർഷങ്ങളായി പ്രണയത്തിലായിരുന്നു ദമ്പതികൾ. വിവാഹശേഷം ഇരുവരും നേരെ പോയത് കാശ്മീരിലേക്ക് ആയിരുന്നു. ഇപ്പോഴിതാ ശ്രീലങ്കയിൽ ആണ് ദമ്പതികൾ.

ഇവിടെ നിന്നുള്ള നിരവധി ചിത്രങ്ങൾ മൗനി പങ്കുവെച്ചിട്ടുണ്ട്. കൂടുതലും കടലിനരികിൽ നിന്ന് എടുത്ത ചിത്രങ്ങളാണ്. സാമ്പത്തിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടി കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ശ്രീലങ്ക. ജനങ്ങൾ ഇപ്പോൾ ഇവിടെ തെരുവിലിറങ്ങി തുടങ്ങിയിരിക്കുകയാണ്.

താങ്ങാൻ പറ്റാത്ത അത്ര വിലക്കയറ്റം തന്നെ കാരണം. ഇങ്ങനെ ഒരു സ്ഥലത്ത് എങ്ങനെയാണ് ഹണിമൂൺ ആഘോഷിക്കുന്നത് എന്ന് ചോദിക്കുകയാണ് പ്രേക്ഷകർ. കോവിഡിന് ശേഷം ശ്രീലങ്കയിൽ വിനോദസഞ്ചാരം പഴയ രീതിയിലേക്ക് ആയി വരികയാണ്.

എന്തായാലും താരത്തിൻ്റെ ചിത്രങ്ങൾ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. മൗനി റോയ് യുടെ കരിയറിന് ബ്രേക്ക് നൽകിയ പരമ്പരയാണ് നാഗിൻ. പിന്നീട് ദേവോം ക ദേവ് മഹാദേവ് എന്ന് പരമ്പരയിലും താരം അഭിനയിച്ചു. സതീദേവിയുടെ വേഷമാണ് താരം ഇതിൽ അവതരിപ്പിച്ചത്.

നാഗിൻ എന്ന പരമ്പര നാഗകന്യക എന്ന പേരിലാണ് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്നത്. കൈലാസ നാഥൻ എന്ന പേരിലാണ് ദേവോം ക ദേവ് മഹാദേവ് എന്ന പരമ്പര മലയാളത്തിൽ സംപ്രേക്ഷണം ചെയ്തത്.

മലയാളികൾ ഹൃദയത്തിലേറ്റിയ പരമ്പരയായിരുന്നു ഇത്. അക്ഷയ് കുമാർ നായകനായ ഗോൾഡ് എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. മറ്റ് ചില ബോളിവുഡ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ബിഗ് ബജറ്റ് ബോളിവുഡ് ചിത്രമായ ബ്രഹ്മാസ്ത്ര യിലും താരം അഭിനയിക്കുന്നുണ്ട്. ദുബായിയിൽ ഇൻവെസ്റ്റ്മെൻറ് ബാങ്കറാണ് സൂരജ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/33320/mauni-roy-celebrates-honeymoon-with-malayalee-boy-images-are-viral)