---
title: "’ഞാൻ തന്നെ’ എന്ന ക്യാപ്ഷനോടെ കുട്ടിക്കാല ചിത്രവുമായി മലയാളത്തിന്റെ യുവതാരം"
english_title: "Malayalam young star with a childhood film with the caption 'Njan Thanne'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3331/malayalam-young-star-with-a-childhood-film-with-the-caption-njan-thanne"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6146d1bd03280_anarkkali.jpg"
keywords: []
---

# ’ഞാൻ തന്നെ’ എന്ന ക്യാപ്ഷനോടെ കുട്ടിക്കാല ചിത്രവുമായി മലയാളത്തിന്റെ യുവതാരം

> **Lead Summary:** സിനിമാ താരങ്ങളുടെ പൂർവകാല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. പ്രത്യേകിച്ച് മുൻനിര നായികാനായകന്മാരുടെ.

## Article Content

സിനിമാ താരങ്ങളുടെ പൂർവകാല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. പ്രത്യേകിച്ച് മുൻനിര നായികാനായകന്മാരുടെ.

ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ട്രെഡിം​ഗ് ആകാറുമുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിൽ തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുകയാണ് അനാർക്കലി മരക്കാർ.

’ഞാൻ തന്നെ’ എന്ന ക്യാപ്ഷനോടെഅനാർക്കലി തന്നെയാണ് ചിത്രം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചത്.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. പണ്ടേ കിടു ലുക്കാണല്ലോ എന്നാണ് ആരാധകർ പറയുന്നത്.

’ആനന്ദം’ എന്ന ചിത്രത്തിലൂടെയായിരുന്നു അനാർക്കലിയുടെ സിനിമാ അരങ്ങേറ്റം. പിന്നാലെ വിമാനം, മന്ദാരം, മാർക്കോണി മത്തായി, ഉയരെ തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3331/malayalam-young-star-with-a-childhood-film-with-the-caption-njan-thanne)