---
title: "കടൽ തീരത്ത് ഗ്ലാമർ ലുക്കിൽ താരം; വൈറലായി ചിത്രങ്ങൾ "
english_title: "Sania Iyyappan in a glamorous look on the beach; Images go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33262/sania-iyyappan-in-a-glamorous-look-on-the-beach-images-go-viral"
published_at: "2022-03-22T16:20:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239aa6cb5050_saniya.jpg"
keywords: []
---

# കടൽ തീരത്ത് ഗ്ലാമർ ലുക്കിൽ താരം; വൈറലായി ചിത്രങ്ങൾ 

> **Lead Summary:** നൃത്ത റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷക മനം കവർന്ന് പിന്നീട് വെള്ളിത്തിരയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത പ്രേക്ഷകരുടെ ഇഷ്ട യുവ നടിയാണ് സാനിയ ഇയ്യപ്പൻ. 

## Article Content

നൃത്ത റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷക മനം കവർന്ന് പിന്നീട് വെള്ളിത്തിരയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത പ്രേക്ഷകരുടെ ഇഷ്ട യുവ നടിയാണ് സാനിയ ഇയ്യപ്പൻ. 

ഷോയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച സാനിയ ഷോയിൽ വിജയ കിരീടം ചൂടി. പിന്നീട് മഴവിൽ മനോരയിൽ സംപ്രേക്ഷണം ചെയ്ത സൂപ്പർ ഹിറ്റ് നൃത്ത റിയാലിറ്റി ഷോയായ ഡി 4 ഡാൻസ് എന്ന ഷോയിലും സാനിയ പങ്കെടുത്തു.ഈ ഷോയിലും തന്റെ ചടുല നൃത്തചുവടുകളുമായി സാനിയ നിരവധി ആരാധകരെ സ്വന്തമാക്കി. 

ചിത്രത്തിൽ ഇഷ തൽവാർ അവതരിപ്പിച്ച സുഹറ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലമാണ് സാനിയ അവതരിപ്പിച്ചത്. സുരേഷ് ഗോപി നായകനായി എത്തി ഹോസ്പിറ്റലിന്റെ കഥപറഞ്ഞ അപ്പൊത്തിക്കിരി എന്ന ചിത്രമാണ് സാനിയയുടെ രണ്ടാമത്തെ ചിത്രം.

പിന്നീട് ക്വീൻ എന്ന ചിത്രത്തിലൂടെ താരം നായികയായി വേഷമിട്ടു. പിന്നീട് മലയാളത്തിൽ കൈ നിറയെ അവസരങ്ങൾ ലഭിച്ച താരം ഒട്ടനവധി ചിത്രങ്ങളിൽ വേഷമിട്ടു.

മോഡലിങ് രംഗത്തും സജീവമായ സാനിയ ഗ്ലാമർ ചിത്രങ്ങൾ പ്രേക്ഷർക്കായി പങ്കുവെക്കാറുണ്ട്.അത്തരത്തിൽ സാനിയ പങ്കുവെച്ച ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ് .

### Related Links & Sources
- [Original Story Source](https://moviemax.in/news/33262/sania-iyyappan-in-a-glamorous-look-on-the-beach-images-go-viral)