---
title: "അയാള്‍ക്ക് സംസ്‌കാരമുണ്ടെങ്കില്‍ എന്റെ അച്ഛനെയും അമ്മയെയും പറയണ്ട കാര്യമില്ലല്ലോ: നവ്യ നായര്‍  പറയുന്നു "
english_title: "Now Navya Nair has spoken openly about social media and cyber attacking."
publisher: "moviemax.in"
canonical_url: "https://moviemax.in/news/33231/now-navya-nair-has-spoken-openly-about-social-media-and-cyber-attacking"
published_at: "2022-03-22T14:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62398bca111d0_navya.jpg"
keywords: []
---

# അയാള്‍ക്ക് സംസ്‌കാരമുണ്ടെങ്കില്‍ എന്റെ അച്ഛനെയും അമ്മയെയും പറയണ്ട കാര്യമില്ലല്ലോ: നവ്യ നായര്‍  പറയുന്നു 

> **Lead Summary:** നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി നവ്യ നായര്‍. ഒരുത്തീയിലൂടെയായിരുന്നു നവ്യയുടെ തിരിച്ചുവരവ്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതേസമയം നവ്യയുടെ നിലപാടുകളും തുറന്ന് പറച്ചിലുകളുമെല്ലാം കയ്യടി നേടുന്നുണ്ട്.

## Article Content

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി നവ്യ നായര്‍. ഒരുത്തീയിലൂടെയായിരുന്നു നവ്യയുടെ തിരിച്ചുവരവ്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതേസമയം നവ്യയുടെ നിലപാടുകളും തുറന്ന് പറച്ചിലുകളുമെല്ലാം കയ്യടി നേടുന്നുണ്ട്.

താരത്തിന്റെ അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഇതിനിടെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയെക്കുറിച്ചും സൈബര്‍ അറ്റാക്കിംഗിനെക്കുറിച്ചുമെല്ലാം നവ്യ നായര്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.

'സോഷ്യല്‍ മീഡിയ എന്നത് എനിക്ക് ജോലി ചെയ്യാനുള്ള ഒരു ഇടമായിയാണ് കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ കാണുന്നതല്ല യഥാര്‍തത്തിലുള്ള ഞാന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം ആളുകള്‍ എന്നെ അഭിനന്ദിച്ച് എഴുതും.

അപ്പോള്‍ അത് വായിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. എനിക്ക് കമന്റുകള്‍ തുറക്കാന്‍ പോലും അറിയില്ലായിരുന്നു. അത് പഠിച്ചതിന് ശേഷം കമന്റുകള്‍ വായിച്ചിട്ട് മലയാളികള്‍ എന്നെ ഇത്രയും സ്നേഹിക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞ് സന്തോഷിച്ച ഒരു കാലമുണ്ടായിരുന്നു,' നവ്യ പറയുന്നു.

എന്നാല്‍ നല്ല ഓര്‍മ്മകള്‍ മാത്രമല്ല സോഷ്യല്‍ മീഡിയ നവ്യയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ നിന്നുണ്ടായ മോശം അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. ആദ്യമായാണ് എനിക്ക് സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നത്.

അതുകൊണ്ട് കുറച്ച് ദിവസം എനിക്ക് ഭയങ്കര വിഷമമായിരുന്നുവെന്നാണ് നവ്യ ഓര്‍ക്കുന്നത്. രാഷ്ട്രീയത്തില്‍ കാണുന്നത് പോലെയുള്ള ഒരു ട്രിക്കി ഗെയിം ഉണ്ടല്ലോ, അങ്ങനെയുള്ള ഒരു മാനിപുലേഷനാണ് അവിടെ സംഭവിച്ചതെന്നാണ് സൈബര്‍ അറ്റാക്കിംഗിനെക്കുറിച്ച് നവ്യ പറഞ്ഞത്.

എന്നാല്‍ നല്ല ഓര്‍മ്മകള്‍ മാത്രമല്ല സോഷ്യല്‍ മീഡിയ നവ്യയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ നിന്നുണ്ടായ മോശം അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. ആദ്യമായാണ് എനിക്ക് സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നത്. അതുകൊണ്ട് കുറച്ച് ദിവസം എനിക്ക് ഭയങ്കര വിഷമമായിരുന്നുവെന്നാണ് നവ്യ ഓര്‍ക്കുന്നത്.

രാഷ്ട്രീയത്തില്‍ കാണുന്നത് പോലെയുള്ള ഒരു ട്രിക്കി ഗെയിം ഉണ്ടല്ലോ, അങ്ങനെയുള്ള ഒരു മാനിപുലേഷനാണ് അവിടെ സംഭവിച്ചതെന്നാണ് സൈബര്‍ അറ്റാക്കിംഗിനെക്കുറിച്ച് നവ്യ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/33231/now-navya-nair-has-spoken-openly-about-social-media-and-cyber-attacking)