---
title: "ക്രിട്ടിക്സ് അവാർഡ്, മികച്ച ബാലതാരമായി കൃഷ്ണശ്രീ "
english_title: "Critics Award, Krishnasree for Best Child Actor"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3323/critics-award-krishnasree-for-best-child-actor"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614314a353cd4_kaanthi award.jpg"
keywords: []
---

# ക്രിട്ടിക്സ് അവാർഡ്, മികച്ച ബാലതാരമായി കൃഷ്ണശ്രീ 

> **Lead Summary:** > സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച്, അശോക് ആർ നാഥ് സംവിധാനം ചെയ്ത "കാന്തി " എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡിന് കൃഷ്ണശ്രീ എം ജെ അർഹയായി.

## Article Content

> സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച്, അശോക് ആർ നാഥ് സംവിധാനം ചെയ്ത "കാന്തി " എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡിന് കൃഷ്ണശ്രീ എം ജെ അർഹയായി.

45-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ (2020 ), സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ കഥ പറഞ്ഞ കാന്തിയിൽ , നീലമ്മയുടെ മകൾ അന്ധയായ കാന്തിയുടെ വികാരവിചാരങ്ങൾ തന്മയത്ത്വത്തോടെ അവതരിപ്പിച്ചതിനാണ് കൃഷ്ണശ്രീയെ മികച്ച ബാലതാരമായി ജൂറി തെരഞ്ഞെടുത്തത്.

ഥൻ , പച്ച, ചാച്ചാജി തുടങ്ങിയ ചിത്രങ്ങളിലും പളുങ്ക്, രണ്ടാം പ്രതി തുടങ്ങിയ ഷോർട്ട് ഫിലിമുകളിലും ഇതിനോടകം കൃഷ്ണശ്രീ അഭിനയിച്ചിട്ടുണ്ട്.

തിരുവനന്തപുരം നിർമ്മലാഭവൻ സ്കൂൾ ഏഴാം ക്ളാസ്സ് വിദ്യാർത്ഥിനിയായ കൃഷ്ണശ്രീ എം ജെ , പ്രശസ്ത ചലച്ചിത്ര പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദന്റെ മകളാണ്. പി ആർ ഓ -അജയ് തുണ്ടത്തിൽ .

### Related Links & Sources
- [Original Story Source](https://moviemax.in/news/3323/critics-award-krishnasree-for-best-child-actor)