---
title: "സയനോര ധരിച്ച ഷോർട്ട്സാണ് സദാചാരവാദികളെ ചൊടിപ്പിച്ചത്-മറുപടിയുമായി സയനോര"
english_title: "It was the shorts that Zionora wore that provoked the moralists — Zionora replied"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3322/it-was-the-shorts-that-zionora-wore-that-provoked-the-moralists-zionora-replied"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614083d1419ca_sayanora.jpg"
keywords: []
---

# സയനോര ധരിച്ച ഷോർട്ട്സാണ് സദാചാരവാദികളെ ചൊടിപ്പിച്ചത്-മറുപടിയുമായി സയനോര

> **Lead Summary:** തന്റെതായ കഴിവുകള്‍ കൊണ്ട് കലാരംഗത്ത് തിളങ്ങിയ പ്രതിഭയാണ് സയനോര ഫിലിപ്പ്. സ്വതസിദ്ധമായ ആലാപനശൈലിയിലൂടെ പിന്നണി ഗാനരംഗത്ത് സയനോര ഫിലിപ്പ് ഏറെ സജീവമാണ്. കുട്ടിക്കാലത്ത് തന്നെ സ്റ്റേജ് പരിപാടികളില്‍ പങ്കെടുക്കുമായിരുന്നു സയനോര. നിറത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് മുന്‍പ് ഗായിക തുറന്നുപറഞ്ഞിരുന്നു. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള സയനോരയുടെ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയയിൽ നേരത്തേ വൈറലായിരുന്നു.

## Article Content

തന്റെതായ കഴിവുകള്‍ കൊണ്ട് കലാരംഗത്ത് തിളങ്ങിയ പ്രതിഭയാണ് സയനോര ഫിലിപ്പ്. സ്വതസിദ്ധമായ ആലാപനശൈലിയിലൂടെ പിന്നണി ഗാനരംഗത്ത് സയനോര ഫിലിപ്പ് ഏറെ സജീവമാണ്. കുട്ടിക്കാലത്ത് തന്നെ സ്റ്റേജ് പരിപാടികളില്‍ പങ്കെടുക്കുമായിരുന്നു സയനോര. നിറത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് മുന്‍പ് ഗായിക തുറന്നുപറഞ്ഞിരുന്നു. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള സയനോരയുടെ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയയിൽ നേരത്തേ വൈറലായിരുന്നു.

കഴിഞ്ഞദിവസമാണ് സോഷ്യൽ മീഡിയയിൽ നടിമാരായ ഭാവനയും രമ്യ നമ്പീശനും ശില്‍പ ബാലയും ഗായിക സയനോരയും മൃദുല മുരളിയും ഒരുമിച്ച് ചെയ്ത നൃത്തച്ചുവടുകളുടെ ഒരു വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. കൂട്ടുകാരെല്ലാവരും ചേർന്ന് ഒത്തുകൂടിയപ്പോൾ നടത്തിയ സന്തോഷപ്രകടനമായിരുന്നു ഈ വീഡിയോ.

ഇതാണ് ഞങ്ങളുടെ രാത്രികളെന്നും കുറിച്ചുകൊണ്ടായിരുന്നു സയനോര അടക്കം എല്ലാവരും തന്നെ വീഡിയോ പങ്കുവെച്ചിരുന്നത്. ഇത്തവണ ആരും തെറ്റിച്ചില്ല എന്ന് കുറിച്ചുകൊണ്ടായിരുന്നു നടിയും അവതാരകയുമായ ശിൽപ ബാല വീഡിയോ പങ്കുവെച്ചത്           അവതാരകയുമായ ശിൽപ ബാല വീഡിയോ പങ്കുവെച്ചത്. ‘കഹി ആഹ് ലഗേ ലഗ് ജാവേ’ എന്ന ഗാനത്തിനായിരുന്നു ഇവർ അതിമനോഹരമായ നൃത്തച്ചുവടുകൾ വെച്ചത്.

എന്നാല്‍ വീഡിയോ വൈറലായി മാറിയതോടെ നിരവധി നെഗറ്റീവ് കമൻ്റുകളുമായി ഒരു കൂട്ടം വിമർശകർ രംഗത്തെത്തി. ഗായിക സയനോരയ്ക്ക് എതിരായുള്ള കമൻ്റുകളായിരുന്നു കൂടുതലുമുണ്ടായിരുന്നത്. വീഡിയോയിൽ സയനോര ധരിച്ച ഷോർട്ട്സാണ് സദാചാരവാദികളെ ചൊടിപ്പിച്ചത്. ഇത് മലയാളികളുടെ സംസ്‌ക്കാരത്തിന് ചേര്‍ന്ന വസ്ത്രധാരണമല്ലെന്നും കൊച്ചുകുട്ടികള്‍ അടങ്ങുന്ന ഒരു സമൂഹം ഇതൊക്കെ കാണുന്നുണ്ടെന്നോർക്കണം എന്നൊക്കെയുള്ള കമന്റുകളായിരുന്നു വിമർശകർ കുറിച്ചിരുന്നത്. റേസിസ്റ്റ് കമന്റുകളും വിമർശകർ കുറിച്ചു. ഇപ്പോഴിതാ ഇത്തരക്കാരുടെ വായടപ്പിക്കുന്ന തരത്തിലുള്ള ഒരു സൈലൻ്റ് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സയനോര.

### Related Links & Sources
- [Original Story Source](https://moviemax.in/news/3322/it-was-the-shorts-that-zionora-wore-that-provoked-the-moralists-zionora-replied)