---
title: "ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് മോഡൽ ജിനൽ ജോഷി"
english_title: "Model Jinal Joshi sharing glamor pictures."
publisher: "moviemax.in"
canonical_url: "https://moviemax.in/news/33212/model-jinal-joshi-sharing-glamor-pictures"
published_at: "2022-03-22T13:14:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62397e7d8764d_VIRAL.jpg"
keywords: []
---

# ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് മോഡൽ ജിനൽ ജോഷി

> **Lead Summary:** ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ സമൂഹ വാർത്താ മാധ്യമങ്ങളിൽ തരംഗമായി മാറിയ മോഡലാണ് ജിനൽ ജോഷി. സൈബർ ഇടങ്ങളിൽ ലക്ഷകണക്കിന് ആരാധകരുള്ള താരമാണ് ജിനൽ ജോഷി.

## Article Content

ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ സമൂഹ വാർത്താ മാധ്യമങ്ങളിൽ തരംഗമായി മാറിയ മോഡലാണ് ജിനൽ ജോഷി. സൈബർ ഇടങ്ങളിൽ ലക്ഷകണക്കിന് ആരാധകരുള്ള താരമാണ് ജിനൽ ജോഷി.

അത്രയും ആരാധകർ ഉള്ളത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വളരെ വലിയ സ്വീകാര്യത തന്നെ ലഭിക്കാറുണ്ട്. 

മുബൈ സ്വദേശിയായ ജിനൽ നാടക രംഗത്തും തന്റെ കഴിവ്‌ തെളിയിച്ച താരമാണ്. നിരവധി നാടകങ്ങളിലും ജിനൽ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ സിനിമയിലേക്കുള്ള കടന്നുവരവ് താമസിക്കാതെ തന്നെ നമുക്ക് കാണാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.

മുബൈയിലെ അനുപം ഖേറിന്റെ അഭിനയ സ്‌കൂളിൽ നിന്നും അഭിനയത്തിൽ ബിരുദം നേടിയ താരമാണ് ജിനൽ ജോഷി.  വലിയ രീതിയിൽ സൈബർ ആക്രമണങ്ങളും താരം നേരിടാറുണ്ട്.

എന്നാൽ ഇതിനെയെല്ലാം തന്റേടത്തോടെ നേരിട്ട താരം മോഡലിങ് രംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു എന്നു തന്നെ പറയാം. ജിനൽ ജോഷി പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/33212/model-jinal-joshi-sharing-glamor-pictures)