---
title: " വാപ്പച്ചിയോട് നീതി പുലര്‍ത്തി, ഞാന്‍ ഭയങ്കര ഇമോഷണലായി: ദുല്‍ഖര്‍"
english_title: "Actor Dulquer Salman says that he is terribly emotional while watching Bhishma Parvam movie."
publisher: "moviemax.in"
canonical_url: "https://moviemax.in/news/33204/actor-dulquer-salman-says-that-he-is-terribly-emotional-while-watching-bhishma-parvam-movie"
published_at: "2022-03-22T12:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623978c69b097_MAMMOOTY.jpg"
keywords: []
---

#  വാപ്പച്ചിയോട് നീതി പുലര്‍ത്തി, ഞാന്‍ ഭയങ്കര ഇമോഷണലായി: ദുല്‍ഖര്‍

> **Lead Summary:** ഭീഷ്മ പര്‍വ്വം സിനിമ കാണുമ്പോള്‍ താന്‍ ഭയങ്കര ഇമോഷണല്‍ ആയെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ ശരിക്കും അദ്ദേഹത്തെ ഉപയോഗിച്ചു, വാപ്പച്ചിയോട് നീതി പുലര്‍ത്തി എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

## Article Content

ഭീഷ്മ പര്‍വ്വം സിനിമ കാണുമ്പോള്‍ താന്‍ ഭയങ്കര ഇമോഷണല്‍ ആയെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ ശരിക്കും അദ്ദേഹത്തെ ഉപയോഗിച്ചു, വാപ്പച്ചിയോട് നീതി പുലര്‍ത്തി എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

ചെന്നൈയില്‍ നിന്നാണ് ഭീഷ്മ പര്‍വ്വം കണ്ടത്. ഒരു തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് ഒളിച്ച് പോയി കണ്ടതാണ്. പക്ഷേ കണ്ടപ്പോള്‍ നാട്ടില്‍ വെച്ച് കാണേണ്ട സിനിമയാണെന്ന് തോന്നി. അവിശ്വസിനീയമാണിത്.

ആദ്യത്തെ ഫൈറ്റ് സീനുകളൊക്കെ കണ്ടതിന് ശേഷം എന്താണിപ്പോള്‍ സംഭവിച്ചതെന്നുള്ള അതിശയമായിരുന്നു തനിക്ക്. വിശ്വസിക്കാന്‍ കഴിയുന്നില്ലായിരുന്നു. സിനിമ കാണുമ്പോള്‍ വാപ്പച്ചി സ്ലോ മോഷനില്‍ എത്തുന്നതൊക്കെ കണ്ട് താന്‍ ഭയങ്കര ഇമോഷണലായി.

ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ ശരിക്കും അദ്ദേഹത്തെ ഉപയോഗിക്കുകയും നന്നായി പ്രൊജക്റ്റ് ചെയ്യുകയും ചെയ്തു.

നമ്മള്‍ എത്ര നാളായി അദ്ദേഹത്തിന്റെ ഇങ്ങനെയൊരു സിനിമ കാണാന്‍ കൊതിക്കുന്നു. സംവിധായകന്‍ വാപ്പച്ചിയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തി. ഒരു രക്ഷയുമില്ല. സിനിമയിലെ സംഗീതവും വളരെ നന്നായിരുന്നു.

സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ഓര്‍ത്തിരിക്കും. ഒരു സിനിമയ്ക്കായി എല്ലാവരും ഒത്തുചേരുമ്പോള്‍ അതില്‍ ഒരു മാജിക്ക് ഉണ്ടാകാറുണ്ട്. അത് വളരെ അപൂര്‍വ്വമാണ്. എല്ലാ കലാകാരന്മാരും അന്വേഷിക്കേണ്ട ഒരു കാര്യമാണത്. അത് എപ്പോഴും കിട്ടണമെന്നില്ല. അതുപോലെയുള്ള ഒരു സിനിമയ്ക്ക് വേണ്ടിയാണ് നമ്മള്‍ സ്വപ്നം കാണാറുള്ളത് എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/33204/actor-dulquer-salman-says-that-he-is-terribly-emotional-while-watching-bhishma-parvam-movie)