സെലിബ്രിറ്റികളെ കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന ചില വാര്‍ത്തകളെ വിമര്‍ശിച്ചാണ് നടന് എത്തിയിരിക്കുന്നത്.സെലിബ്രിറ്റികള്‍ക്ക് എന്തിനാണ് മാധ്യമങ്ങള്‍ ഇത്ര പ്രാധാന്യം നല്‍കുന്നതെന്നും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന എത്രയോ പേര് ഈ രാജ്യത്തുണ്ട് അവര്‍ക്കല്ലേ പ്രാധാന്യം നല്‍കേണ്ടതെന്നും നടന് ചോദിക്കുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളിലേക്ക്: പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം, പല ചാനലുകളിലേയും പ്രധാന വാ൪ത്ത നോക്കു.ഏതോ നട൯ 5 കോടിയുടെ കാറ് ഈ മാസവും വാങ്ങിയത്രേ, മറ്റൊരു നടിയുടെ ഫോട്ടോ ഷൂട്ടിലെ വസ്ത്രം കണ്ട് ആരാധക൪ ഞെട്ടിയത്രേ, ഏതോ പ്രമുഖ നടന്ടെ പുതിയ സിനിമയിലെ ലുക്ക് കണ്ട് താരത്തിന്ടെ ആരാധക൪ ബോധം കെട്ടത്രേ, പ്രമുഖ നടിയുടെ പ്രസവ വാ൪ത്തകള്‍, ഏതോ നടി 50 ലക്ഷം രൂപയുടെ വസ്ത്രം വാങ്ങിയത്രേ, മറ്റോരു താരം 100 കോടി രൂപയില്‍ തന്ടെ പത്താമത്തെ വീട് പണിതത്രേ.. Etc, etc..നമ്മുടെ കേരളത്തിലെ പല ചാനലുകാരും വളരെയേറേ അധ:പതിച്ചു എന്നാണ് എനിക്ക് തോന്നുന്നത്.
ഈ കോടീശ്വരന്മാരും, പ്രമുഖ താരങ്ങളും എത്ര കോടികള്‍ എന്തിനെ എങ്കിലും ഒക്കെ ചെലവാക്കിക്കോട്ടെ. അത് ഇത്ര ഇത്ര വലിയ ബ്രേക്കിംഗ് ന്യൂസ്, ഹെഡ്ലൈന് വാ൪ത്ത ആക്കുവാ൯ എന്തിരിക്കുന്നു.സത്യത്തില്‍ കഷ്ടപ്പെടുന്ന പാവങ്ങളുടെ നീതി കിട്ടാതെ അലയുന്ന വാ൪ത്തകളും, തൊഴിലുകള്‍ നഷ്ടപ്പെട്ട് തിരികെ വരുന്ന പ്രവാസികളുടെ പ്രശ്നങ്ങളും, നാട്ടിലെ ഭീകരമായ തൊഴിലില്ലായ്മയും ഒക്കെയല്ലേ പ്രധാന വാര്‍ത്ത ആകേണ്ടത്.
ഈ സെലിബ്രിറ്റികൾക്ക് എന്തിനാണ് ഈ മാധ്യമങ്ങൾ അമിത പ്രാധാന്യം നൽകുന്നത്. ദാരിദ്രവും കഷ്ടപ്പാടുകളും അനുഭവിക്കുന്ന വലിയ ഒരു ജനത നമ്മുടെ രാജ്യത്തുണ്ട്.അവർക്ക് ആണ് പ്രാധാന്യം കൊടുക്കേണ്ടത്, അല്ലാതെ കോടികൾ കൊണ്ട് അമ്മാനമാടുന്ന സിനിമാക്കാർക്കും, രാഷ്ട്രീയക്കാ൪ക്കും, ക്രിക്കറ്റ൪മാ൪ക്കും അല്ല. പ്രമുഖ നടൻമാർ പാന്റ് വാങ്ങി , കാരവാ൯ വാങ്ങി, പ്രമുഖ നടിമാ൪ കുഞ്ഞു പാവാട വാങ്ങി , നിക്കർ വാങ്ങി , കാർ വാങ്ങി , കാരവാൻ വാങ്ങി ഇതിൽ എന്ത് വാർത്ത പ്രാധാന്യo എന്നും താരം പറയുന്നു .
Santosh Pandit is one of the most active actors on social media. The actor is open about his views and views on all social issues