---
title: "'ഒരുത്തീ'  സിനിമയെക്കുറിച്ച് സിത്താരാ കൃഷ്ണകുമാറിന്റെ വാക്കുകൾ വൈറലാകുന്നു "
english_title: "Now the words of Sithara Krishnakumar about the movie are going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/33198/now-the-words-of-sithara-krishnakumar-about-the-movie-are-going-viral"
published_at: "2022-03-22T12:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623973f6cde7b_SITHARA.jpg"
keywords: []
---

# 'ഒരുത്തീ'  സിനിമയെക്കുറിച്ച് സിത്താരാ കൃഷ്ണകുമാറിന്റെ വാക്കുകൾ വൈറലാകുന്നു 

> **Lead Summary:** കഴിഞ്ഞ വാരം റിലീസ് ചെയ്ത ചിത്രമാണ് ഒരുത്തി. വികെ പ്രകാശ് ആണ് ഈ സിനിമയുടെ സംവിധാനം നിർവഹിച്ചത്. നവ്യ നായർ ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

## Article Content

കഴിഞ്ഞ വാരം റിലീസ് ചെയ്ത ചിത്രമാണ് ഒരുത്തി. വികെ പ്രകാശ് ആണ് ഈ സിനിമയുടെ സംവിധാനം നിർവഹിച്ചത്. നവ്യ നായർ ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വർഷങ്ങൾക്കുശേഷം നവ്യാനായരുടെ സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടിയാണ് ഇത്. നിറയെ മാധ്യമശ്രദ്ധ നേടിയ നിരവധി അഭിമുഖങ്ങളും ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നവ്യ നായർ നൽകിയിരുന്നു. അതേസമയം വിനായകൻ ആണ് സിനിമയിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് .

ഇപ്പോൾ സിനിമയെക്കുറിച്ച് സിത്താര കൃഷ്ണകുമാർ പറയുന്ന വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. തിയേറ്ററിൽ കൈയ്യടി നേടുവാൻ നായകൻ തന്നെ കള്ളനെ പിടിക്കണമെന്ന് ഇല്ല എന്ന് വികെ പ്രകാശ് കാണിച്ചു തന്നു എന്ന് ആണ് സിതാര കൃഷ്ണകുമാർ. നവ്യ നായർ എത്ര അനായാസം ആയിട്ടാണ് രാധാമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നും സിതാര പറയുന്നു.

> “നവ്യ, എത്ര അനായാസം ആയിട്ടാണ് നിങ്ങൾ രാധാമണി ആയി മാറിയത്. രാധാമണിയിൽ, ആവശ്യം വരുമ്പോൾ കല്ലുപോലെ ഉറക്കുന്ന, കാറ്റ് പോലെ പായുന്ന, കടല് പോലെ കരുതുന്ന, ആകാശം കടന്നും പറക്കുന്ന എൻറെ അമ്മ ഉൾപ്പെടെ കണ്ടുപരിചയിച്ച പല അമ്മമാരെയും കണ്ടു.

രോമാഞ്ചം കൊള്ളിക്കാൻ, കയ്യടിക്കാൻ നേടാൻ, വിസിൽ വിളിക്കാൻ നായകൻ തന്നെ കള്ളനെ പിടിക്കണം എന്നില്ല എന്നു കാണിച്ചു തന്നു വികെ പ്രകാശ്. എന്തുകൊണ്ടും അസ്സലായി, ശരിക്കും മാസ് ആയി” – ഇതാണ് സിതാര കൃഷ്ണകുമാർ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/33198/now-the-words-of-sithara-krishnakumar-about-the-movie-are-going-viral)