---
title: "ഇരട്ടക്കുട്ടികളാണെന്ന് ആദ്യമേ അറിഞ്ഞിരുന്നു; സുജ ജയറാം പറയുന്നു "
english_title: "Knew at first that they were twins; Says Suja Jayaram"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33193/knew-at-first-that-they-were-twins-says-suja-jayaram"
published_at: "2022-03-22T12:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62396fc0b5c22_SUJA JAYARAM.jpg"
keywords: []
---

# ഇരട്ടക്കുട്ടികളാണെന്ന് ആദ്യമേ അറിഞ്ഞിരുന്നു; സുജ ജയറാം പറയുന്നു 

> **Lead Summary:** മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് സുജ ജയറാം. നായികയായും സഹനടിയായിട്ടുമൊക്കെ ഒട്ടനവധി സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലുമൊക്കെ അഭിനയിച്ചിട്ടുള്ള സുമ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം കൊടുത്തതുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് കഴിഞ്ഞ മാസങ്ങളില്‍ പുറത്ത് വന്നത്.

## Article Content

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് സുജ ജയറാം. നായികയായും സഹനടിയായിട്ടുമൊക്കെ ഒട്ടനവധി സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലുമൊക്കെ അഭിനയിച്ചിട്ടുള്ള സുമ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം കൊടുത്തതുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് കഴിഞ്ഞ മാസങ്ങളില്‍ പുറത്ത് വന്നത്.

നാല്‍പത്തിയെട്ടാം വയസിലാണ് സുമ രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്തത് എന്നതാണ് ശ്രദ്ധേയം. ഇപ്പോഴിതാ ഒരു അഭിമുഖത്തിലൂടെ വളരെ വൈകിയുള്ള പ്രസവത്തെ കുറിച്ചും ഇരട്ടക്കുട്ടികളുടെ ജനനത്തെ കുറിച്ചുമൊക്കെ പറഞ്ഞിരിക്കുകയാണ്. 

'ആദ്യ മാസം കഴിഞ്ഞപ്പോള്‍ തന്നെ രണ്ട് പേര്‍ ഉണ്ടെന്ന് അറിഞ്ഞു. ആണായാലും പെണ്ണ് ആയാലും ആരോഗ്യമുള്ള കുഞ്ഞ് ആകണേ എന്നായിരുന്നു ഭര്‍ത്താവ് ലല്ലുഷിന്റെയും തന്റെയും പ്രാര്‍ഥന. അങ്ങനെ മിടക്കുന്മാരായ രണ്ട് ആണ്‍കുഞ്ഞുങ്ങളെയയാണ് കിട്ടിയതെന്ന് നടി പറയുന്നു.

നാല് മാസത്തോളം പ്രായമായതേ ഉള്ളു. മക്കള്‍ക്ക് പേരിട്ടത് പരമ്പരാഗതമായ രീതിയിലാണെന്നും സുമ സൂചിപ്പിച്ചു. ഒരാള്‍ ആന്റണി ഫിലിപ്പ് മാത്യു, രണ്ടാമന്‍ ജോര്‍ജ് ഫിലിപ്പ് മാത്യു, ലല്ലൂഷിന്റെ മമ്മിയുടെ അച്ഛന്റെ പേരാണ് ആന്റണി. എന്റെ മമ്മിയുടെ അച്ഛന്റെ പേരാണ് ജോര്‍ജ്. ഞാന്‍ ഏറെ ഭക്തി അര്‍പ്പിച്ച പുണ്യാളന്മാര്‍ ആയത് കൊണ്ടുമാണ് അങ്ങനൊരു പേര് നല്‍കിയതെന്നും നടി വ്യക്തമാക്കുന്നു.

അതേ സമയം നാല്‍പ്പത്തിയെട്ടാം വയസില്‍ അമ്മയായതിനെ പറ്റിയും സുമ പറഞ്ഞു. 'ഒരിക്കലും വയസ് തന്നെ പിന്നോട്ട് വലിച്ചിരുന്നില്ല. സദാ മനസില്‍ ഇരുപതുകാരിയെ സൂക്ഷിക്കുന്ന ആളാണ് ഞാന്‍. 2013 ലാണ് താന്‍ വിവാഹിതയാവുന്നത്. അന്ന് മുപ്പത്തിയേഴ് വയസുണ്ട്.

പ്രായം എഴുപത് ആയാലും അടിപൊളിയായി ജീവിക്കണം എന്നാണ് ആഗ്രഹം. നന്നായി ആരോഗ്യം ശ്രദ്ധിക്കും. ട്രെന്‍ഡി വസ്ത്രം ധരിക്കും. അല്ലാതെ അയ്യോ ഇനി ഇങ്ങനെയൊക്കെ നടക്കാമോ എന്നൊന്നും ഞാന്‍ ചിന്തിക്കാറില്ല. സമ്മര്‍ദ്ദങ്ങള്‍ ബാധിക്കാതെ മനസിനെ സൂക്ഷിക്കണം.

ഏത് പ്രായത്തിലായാലും ആരോഗ്യത്തിലും സൗന്ദര്യത്തിലും ശ്രദ്ധ വേണം എന്നാണ് എന്റെ തോന്നല്‍. കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നീണ്ടപ്പോള്‍ ചികിത്സ തേടിയിരുന്നു. എത്ര മികച്ച ചികിത്സ ആയാലും കുഞ്ഞുങ്ങള്‍ എന്ന അനുഗ്രഹം ലഭിക്കാന്‍ ദൈവകൃപ കൂടി ഉണ്ടാകണം എന്നാണ് എന്റെ വിശ്വാസമെന്നും നടി പറഞ്ഞു. 

ഭര്‍ത്താവ് ലല്ലുഷ് കുട്ടിക്കാലം മുതലേയുള്ള സുഹൃത്താണെന്നാണ് സുമ പറയുന്നത്. കുട്ടിക്കാലത്ത് തഞ്ചാവൂരില്‍ ഞങ്ങള്‍ താമസിച്ചിരുന്നു. അതിന്റെ അടുത്താണ് ലല്ലൂഷിന്റെ കുടുബവും. ആദ്യമായി ഞങ്ങള്‍ കാണുമ്പോള്‍ രണ്ട് പേര്‍ക്കും പത്ത് വയസാണ്.

നല്ല കുടുംബത്തില്‍ നിന്നും കല്യാണം വരണമെങ്കില്‍ മാതാവിനോട് പ്രാര്‍ഥിക്കാന്‍ ലല്ലുഷിന്റെ മമ്മി പറഞ്ഞിട്ടുണ്ട്. അന്ന് 'മാതാവേ വലുതാകുമ്പോള്‍ ഈ ചെറുക്കനെ കെട്ടാന്‍ ഭാഗ്യം തരണേ' എന്ന് ഞാന്‍ പ്രാര്‍ഥിച്ചു. അഭിനയത്തില്‍ നിന്നും മാറി നിന്ന കാലത്താണ് ലല്ലുഷിന്റെ വീട്ടുകാര്‍ ആലോചനയുമായി വന്നത്. അങ്ങനെ വിവാഹം കഴിഞ്ഞുവെന്നും' നടി പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/33193/knew-at-first-that-they-were-twins-says-suja-jayaram)