---
title: "'ലളിതം സുന്ദരം' ചിത്രത്തിലെ ഗാനരംഗത്തിന്റെ വീഡിയോ പുറത്ത് "
english_title: "The video for the song in the movie Lalitham Sundaram has been released."
publisher: "moviemax.in"
canonical_url: "https://moviemax.in/news/33169/the-video-for-the-song-in-the-movie-lalitham-sundaram-has-been-released"
published_at: "2022-03-22T10:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62395f0c26964_LALITHAM.jpg"
keywords: []
---

# 'ലളിതം സുന്ദരം' ചിത്രത്തിലെ ഗാനരംഗത്തിന്റെ വീഡിയോ പുറത്ത് 

> **Lead Summary:** മഞ്‍ജു വാര്യര്‍ ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ലളിതം സുന്ദര'മാണ്. 'ലളിതം സുന്ദരം' സിനിമ സംവിധാനം ചെയ്‍തത് മഞ്‍ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരാണ്. 'ലളിതം സുന്ദരം' സിനിമയുടെ വിശേഷണങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

## Article Content

മഞ്‍ജു വാര്യര്‍ ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ലളിതം സുന്ദര'മാണ്. 'ലളിതം സുന്ദരം' സിനിമ സംവിധാനം ചെയ്‍തത് മഞ്‍ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരാണ്. 'ലളിതം സുന്ദരം' സിനിമയുടെ വിശേഷണങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ലളിതം സുന്ദരം ചിത്രത്തിലെ ഗാനരംഗത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. പഴയ മലയാള സിനിമകളിലെ ഹിറ്റ് മെലഡികളാണ് 'ലളിതം സുന്ദര'ത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

ഹരിശങ്കര്‍, അഞ്‍ജലി വാര്യര്‍, ബിജു മേനോൻ, ആനി അമീ, നന്ദു കര്‍ത്ത, രഞ്‍ജിത് ജയരാമൻ എന്നിവരാണ് ഗാനങ്ങള്‍ പാടിയിരിക്കുന്നത്.

വളരെ മനോഹരമായിട്ടാണ് ചിത്രത്തില്‍ പഴയ കാല ഗാനങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്‍തത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/33169/the-video-for-the-song-in-the-movie-lalitham-sundaram-has-been-released)