---
title: "ഗ്ലാമറസായി ഡയാന, വൈറലായി പുത്തൻ ചിത്രങ്ങൾ"
english_title: "Glamorous Diana, viral new pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3315/glamorous-diana-viral-new-pictures"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/613f225b76db7_dayana.jpg"
keywords: []
---

# ഗ്ലാമറസായി ഡയാന, വൈറലായി പുത്തൻ ചിത്രങ്ങൾ

> **Lead Summary:** സ്റ്റാർ മാജിക്ക് പരിപാടിയിലൂടെ പ്രേക്ഷകരുടെ സുപരിചിതയായി മാറിയ താരമാണ് ഡയാന ഹമീദ്. സ്വതസിദ്ധമായ സംസാരശൈലിയിലൂടെയും വേഷവിധാനത്തിലെ പ്രത്യേകത കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട നടി സിനിമാ സീരിയൽ രംഗത്തെ സജീവ സാന്നിധ്യമാണ്. യുവം, ദി ഗാംബ്ലർ എന്നീ ചിത്രങ്ങളിലൂടെ ഡയാന ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്.

## Article Content

സ്റ്റാർ മാജിക്ക് പരിപാടിയിലൂടെ പ്രേക്ഷകരുടെ സുപരിചിതയായി മാറിയ താരമാണ് ഡയാന ഹമീദ്. സ്വതസിദ്ധമായ സംസാരശൈലിയിലൂടെയും വേഷവിധാനത്തിലെ പ്രത്യേകത കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട നടി സിനിമാ സീരിയൽ രംഗത്തെ സജീവ സാന്നിധ്യമാണ്. യുവം, ദി ഗാംബ്ലർ എന്നീ ചിത്രങ്ങളിലൂടെ ഡയാന ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്.

ഡയാന ഹമീദ് തമിഴ്, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ടോം ഇമ്മട്ടി സംവിധാനം ചെയ്ത ദി ഗാംബ്ലര്‍ ആണ് അഭിനയിച്ച ആദ്യ മലയാള ചിത്രം.

വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി മക്കോറ നിർമിച്ച് പിങ്കു പീറ്റർ യുവം സംവിധാനം ചെയ്ത യുവത്തിലും ഡയാനയായിരുന്നു നായിക.

കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ട് തന്നെ ഒരുപാട് വേറിട്ട ഒരു സിനിമയായിരുന്നു ഇത്.

ചിത്രത്തിൽ ജോണലിസ്റ്റിൻ്റെ വേഷത്തിലായിരുന്നു ഡയാന പ്രത്യക്ഷപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3315/glamorous-diana-viral-new-pictures)