---
title: "മക്കള്‍ക്കൊപ്പം വീണ്ടും പൊതുവേദിയിലെത്തി ധനുഷ്"
english_title: "Dhanush returns to public with his children"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33132/dhanush-returns-to-public-with-his-children"
published_at: "2022-03-22T07:38:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62393007d8e59_dhanush.jpg"
keywords: []
---

# മക്കള്‍ക്കൊപ്പം വീണ്ടും പൊതുവേദിയിലെത്തി ധനുഷ്

> **Lead Summary:** **ആ**രാധകര്‍ക്കിടയില്‍ വലിയ ഞെട്ടല്‍ ഉണ്ടാക്കിയ ഒന്നായിരുന്നു നടന്‍ ധനുഷിന്‍റെയും സംവിധായിക ഐശ്വര്യയുടെയും വിവാഹമോചനം. ജനുവരി 17നാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ഇരുവരും ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ തീരുമാനത്തെ മാനിക്കണമെന്നും അവശ്യം വേണ്ട സ്വകാര്യത നല്‍കണമെന്നും അതേ കുറിപ്പില്‍ ഇരുവരും അഭ്യര്‍ഥിച്ചിരുന്നു.

## Article Content

**ആ**രാധകര്‍ക്കിടയില്‍ വലിയ ഞെട്ടല്‍ ഉണ്ടാക്കിയ ഒന്നായിരുന്നു നടന്‍ ധനുഷിന്‍റെയും സംവിധായിക ഐശ്വര്യയുടെയും വിവാഹമോചനം. ജനുവരി 17നാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ഇരുവരും ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ തീരുമാനത്തെ മാനിക്കണമെന്നും അവശ്യം വേണ്ട സ്വകാര്യത നല്‍കണമെന്നും അതേ കുറിപ്പില്‍ ഇരുവരും അഭ്യര്‍ഥിച്ചിരുന്നു.

ഇപ്പോഴിതാ മാസങ്ങള്‍ക്കു ശേഷം ഒരു പൊതുവേദിയില്‍ നിന്നുള്ള ധനുഷിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ചെന്നൈയില്‍ ഇളയരാജയുടെ നേതൃത്വത്തില്‍ നടന്ന സംഗീതനിശ റോക്ക് വിത്ത് രാജയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ധനുഷ്.

മക്കളായ യത്ര, ലിംഗ എന്നിവര്‍ക്കൊപ്പം പരിപാടി ആസ്വദിക്കാനെത്തിയ ധനുഷിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഐശ്വര്യയുമായുള്ള വേര്‍പിരിയലിനു ശേഷം മക്കള്‍ക്കൊപ്പം ധനുഷ് ആദ്യമായാണ് ഒരു പൊതുവേദിയില്‍ എത്തുന്നത് എന്നതാണ് ഈ ചിത്രങ്ങളില്‍ ആരാധകര്‍ക്കുള്ള കൗതുകം.

കണ്ടാല്‍ അച്ഛനും മക്കളും ആണെന്ന് തോന്നില്ലെന്നും സഹോദരങ്ങളെപ്പോലെയുണ്ടെന്നുമൊക്കെയുള്ള ആരാധക അഭിപ്രായങ്ങളില്‍ കമന്റ് ബോക്സുകള്‍ നിറയുന്നുണ്ട്. അതേസമയം ഐശ്വര്യ പുറത്തിറക്കിയ പുതിയ മ്യൂസിക് വീഡിയോ കഴിഞ്ഞ ദിവസം ധനുഷ് സ്വന്തം സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പങ്കുവച്ചിരുന്നു.

സുഹൃത്ത് എന്നായിരുന്നു ഈ ട്വീറ്റില്‍ ധനുഷ് ഐശ്വര്യയെ വിശേഷിപ്പിച്ചത്. ‘പുതിയ വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ. ദൈവം അനുഗ്രഹിക്കും’, എന്നാണ് ധനുഷ് ട്വീറ്റ് ചെയ്തത്. ഇതിന് മറുപടിയുമായി ഐശ്വര്യയും എത്തി. ‘നന്ദി ധനുഷ്’ എന്നായിരുന്നു റിട്വീറ്റ് ചെയ്ത് ഐശ്വര്യ കുറിച്ചത്. പിന്നാലെ കമന്റുമായി ആരാധകരും രം​ഗത്തെത്തി. പിണക്കം മറന്ന് ധനുഷും ഐശ്വര്യയും പരസ്പരം ഒന്നിക്കണമെന്നായിരുന്നു പലരുടെയും കമന്‍റുകള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/33132/dhanush-returns-to-public-with-his-children)