---
title: "നയന്‍താര അന്ന് കരണത്ത് അടിച്ച ആ അടി ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല-നടന്‍ പ്രേംജി"
english_title: "Actor Premji will never forget the blow that Nayanthara inflicted on Karan that day"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3311/actor-premji-will-never-forget-the-blow-that-nayanthara-inflicted-on-karan-that-day"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/613efb878b34e_nayan2.jpg"
keywords: []
---

# നയന്‍താര അന്ന് കരണത്ത് അടിച്ച ആ അടി ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല-നടന്‍ പ്രേംജി

> **Lead Summary:** സിനിമാപ്രേമികളുടെ ഇഷ്ട്ട നടിയാണ്‌ നയന്‍‌താര.ഇപ്പോള്‍ നടിയെക്കുറിച്ച് തമിഴ് നടന്‍ പ്രേംജി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രന്ധിക്കപെടുന്നത്‌. ആരോടോ ഉള്ള ദേഷ്യം തീര്‍ക്കുന്നത് പോലെയാണ് അന്ന് നയന്‍താര തന്റെ കരണത്ത് അടിച്ചത് എന്ന് തമിഴ് നടനും സംവിധായകന്‍ വെങ്കട് പ്രഭുവിന്റെ സഹോദരുമായ പ്രേംജി പറയുന്നു. 

## Article Content

സിനിമാപ്രേമികളുടെ ഇഷ്ട്ട നടിയാണ്‌ നയന്‍‌താര.ഇപ്പോള്‍ നടിയെക്കുറിച്ച് തമിഴ് നടന്‍ പ്രേംജി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രന്ധിക്കപെടുന്നത്‌. ആരോടോ ഉള്ള ദേഷ്യം തീര്‍ക്കുന്നത് പോലെയാണ് അന്ന് നയന്‍താര തന്റെ കരണത്ത് അടിച്ചത് എന്ന് തമിഴ് നടനും സംവിധായകന്‍ വെങ്കട് പ്രഭുവിന്റെ സഹോദരുമായ പ്രേംജി പറയുന്നു. 

അധികം ആര്‍ക്കും അറിയാത്ത, തനിയ്ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത നയന്‍താരയെ കുറിച്ചുള്ള അനുഭവമാണ് പ്രേംജി വെളിപ്പെടുത്തിയത്. വിശാലും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സത്യം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് അത് നടന്നത്. ചിത്രത്തില്‍ ഒരു രംഗത്ത് നയന്‍താര എന്റെ കരണത്ത് അടിയ്ക്കുന്ന രംഗമുണ്ട്. പൊതുവെ അത്തരം രംഗങ്ങള്‍ അഭിനയിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ നയന്‍താര ശരിയ്ക്കും അടിയ്ക്കുകയായിരുന്നു. വിശാലിന്റെ സുഹൃത്തായ എന്നെ അടിക്കുന്നതാണ് രംഗം. നയന്‍താര കരണത്ത് ഒരു അടി അടിച്ചു, ആരോടുള്ള ദേഷ്യം തീര്‍ത്തതാണ് എന്നെനിക്ക് അറിയില്ല. ഒരു പക്ഷെ ആ കഥാപാത്രത്തോടുള്ള ദേഷ്യം മുഴുവന്‍ എന്നെ ഒരൊറ്റ അടി അടിച്ച് തീര്‍ത്തതാവാം. എന്തായാലും ആ ഷോട്ടിന് ശേഷം എന്താണെന്നോ എവിടെയാണെന്നോ അറിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍.

ആ രംഗം കഴിഞ്ഞ ശേഷം വിശാല്‍ വന്ന്, എന്റെ മുഖം കണ്ട് ചോദിച്ചു, എന്താടാ ഇങ്ങനെ അടിച്ചത് എന്ന്. ആരോടോ ഉള്ള ദേഷ്യം എന്നോട് തീര്‍ത്തു എന്ന് ഞാന്‍ പറഞ്ഞു. നയന്‍താരയുടെ അഞ്ച് വിരലും എന്റെ കരണത്ത് തെളിഞ്ഞ് കാണാമായിരുന്നു. എന്തായാലും നയന്‍താരയെ കുറിച്ച് പറയുമ്പോള്‍ ആ ഒരു അനുഭവം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. അധികം ആര്‍ക്കും ആ സംഭവത്തെ കുറിച്ച് അറിയികുയും ഇല്ല- പ്രേം ജി പറഞ്ഞു. നയന്‍താരയെയും വിശാലിനെയും കേന്ദ്ര കഥാപാത്രമാക്കി എ ആര്‍ രാജശേഖര്‍ സംവിധാനം ചെയ്ത ചിത്രം 2008 ല്‍ ആണ് പുറത്തിറങ്ങിയത്. നയന്‍താരയുടെ ഹെവി ഗ്ലാമര്‍ ലുക്ക് കൊണ്ട് തന്നെ ശ്രദ്ധനേടിയ ചിത്രമാണ് സത്യം. തെലുങ്കിലും തമിഴിലുമായി റിലീസ് ചെയ്ത ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് വിശാല്‍ എത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3311/actor-premji-will-never-forget-the-blow-that-nayanthara-inflicted-on-karan-that-day)