---
title: "നടി ബിപാഷ ബസുവും അമ്മയാവാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍"
english_title: "Actress Bipasha Basu is also reportedly planning to become a mother"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33099/actress-bipasha-basu-is-also-reportedly-planning-to-become-a-mother"
published_at: "2022-03-21T21:08:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62389c5bc742f_bipasha .jpg"
keywords: []
---

# നടി ബിപാഷ ബസുവും അമ്മയാവാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

> **Lead Summary:** **ക**ഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ബോളിവുഡിലെ പ്രമുഖ നടിമാര്‍ അമ്മമാര്‍ ആയതിനെ പറ്റിയുള്ള വിശേഷങ്ങളാണ് വന്ന് കൊണ്ടിരുന്നത്. നടിമാരായ കരീന കപൂര്‍, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവരൊക്കെ കഴിഞ്ഞ വര്‍ഷം കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്തിരുന്നു.

## Article Content

**ക**ഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ബോളിവുഡിലെ പ്രമുഖ നടിമാര്‍ അമ്മമാര്‍ ആയതിനെ പറ്റിയുള്ള വിശേഷങ്ങളാണ് വന്ന് കൊണ്ടിരുന്നത്. നടിമാരായ കരീന കപൂര്‍, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവരൊക്കെ കഴിഞ്ഞ വര്‍ഷം കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്തിരുന്നു.

ഇതോടെ മറ്റ് വിവാഹിതാരയ നടിമാരുടെ പേരിലും ഗോസിപ്പുകള്‍ ഉയര്‍ന്ന് വന്നു. ഇപ്പോഴിതാ ബോളിവുഡ് സുന്ദരി ബിപാഷ ബസു ഗര്‍ഭിണിയാണോ എന്ന സംശയങ്ങളുമായിട്ടാണ് ആരാധകര്‍ രംഗത്ത് വരുന്നത്. ബിപാഷയും ഭര്‍ത്താവ് കരണ്‍ സിംഗ് ഗ്രോവറും അവരുടെ ആദ്യത്തെ കണ്മണിയെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

മാസങ്ങള്‍ക്ക് മുന്‍പും സമാനമായ രീതിയില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും അതില്‍ സത്യമില്ലെന്ന് നടി വ്യക്തമാക്കി. എന്നാല്‍ പപ്പരാസികളെ വീണ്ടും സംശയത്തിലാക്കുന്ന ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ബിപാഷയും ഭര്‍ത്താവും അടുത്ത സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് ഡിന്നര്‍ കഴിക്കാനായി ഒരു റസ്റ്റോറന്റില്‍ എത്തിയിരുന്നു.

ഒത്തിരിയധികം സമയം അവിടെ ചിലവഴിച്ചതിന് ശേഷമാണ് താരങ്ങള്‍ മടങ്ങിയത്. സാധാരണ ശരീരത്തോട് ഒട്ടി കിടക്കുന്ന വസ്ത്രങ്ങളാണ് ബിപാഷ ധരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന വീഡിയോയില്‍ വളരെ ലൂസുള്ള വസ്ത്രങ്ങളാണ് നടിയ്ക്ക്.

പിങ്ക് നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായി ബിപാഷയെ കാണാമെങ്കിലും അതിന് പിന്നിലെന്തോ ഉണ്ടെന്ന സംശയത്തിലായി ആരാധകര്‍. സാധാരണ വീര്‍ത്ത് വരുന്ന വയറ് കാണാതിരിക്കാന്‍ നടിമാര്‍ ലൂസുള്ള വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്. ബിപാഷയും അത് തന്നെ അനുകരിച്ചതാണോ എന്ന ചോദ്യമാണ് ഉയര്‍ന്ന് വരുന്നത്.

മുന്‍പ് കണ്ടതിലും ബിപാഷയുടെ ശരീരഭാരം കൂടിയത് പോലെ തോന്നുന്നുണ്ടെന്നും നടി ഗര്‍ഭിണിയാണെന്ന് തന്നെയും ചിലര്‍ വൈറല്‍ വീഡിയോയ്ക്ക് താഴെ കമന്റുകളിട്ടു. ഇത് വളരെ പെട്ടെന്ന് തരംഗമായി മാറിയതോടെ വാര്‍ത്തകളില്‍ നിറയുകയും ചെയ്തു. എന്നാല്‍ എനിക്ക് കുറച്ച്‌ ശരീരഭാരം കൂടുമ്പോഴെല്ലാം അവരെന്നെ ഗര്‍ഭിണിയാക്കുകയാണെന്ന് മുന്‍പ് നടി പറഞ്ഞിരുന്നു.

ഇത്തരം വാര്‍ത്തകള്‍ എനിക്ക് പ്രകോപനം തരുന്നുണ്ട്. ഞാന്‍ എപ്പോഴും ഗര്‍ഭിണിയാണെന്ന് പറയുന്നുണ്ടെങ്കിലും ആരും അത് വിശ്വസിക്കുന്നില്ലെന്നും നടി ഒരു അഭിമുഖത്തില്‍ പറഞ്ഞു. 2014 മുതലാണ് നടന്‍ കരണ്‍ സിംഗ് ഗ്രോവറും ബിപാഷ ബസുവും തമ്മില്‍ പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും. ഇരുവരും ഒരുമിച്ച്‌ അഭിനയിച്ച എലോണ്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു ആദ്യ കൂടികാഴ്ച. 2016 ഓഗസ്റ്റില്‍ താരങ്ങള്‍ വിവാഹം കഴിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/33099/actress-bipasha-basu-is-also-reportedly-planning-to-become-a-mother)