---
title: "പിറന്നാൾ ആഘോഷത്തിന്റെ ത്രില്ലില്‍ - സംയുക്ത മേനോൻ"
english_title: "In the thrill of a birthday celebration - Samyuktha Menon"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3308/in-the-thrill-of-a-birthday-celebration-samyuktha-menon"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/613dd929945ea_samyu.jpg"
keywords: []
---

# പിറന്നാൾ ആഘോഷത്തിന്റെ ത്രില്ലില്‍ - സംയുക്ത മേനോൻ

> **Lead Summary:** മൂന്ന് വര്‍ഷങ്ങൾക്ക് മുമ്പ് ടൊവിനോ തോമസ് നായകനായെത്തിയ തീവണ്ടിയിൽ നായികയായി എത്തി ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സംയുക്ത മേനോൻ. ദേവി എന്ന കഥാപാത്രമായിട്ടായിരുന്നു സംയുക്ത ചിത്രത്തിൽ എത്തിയത്. 2016ൽ പോപ്കോൺ എന്ന സിനിമയിൽ സംയുക്ത അഭിനയിച്ചുവെങ്കിലും തീവണ്ടിയിലെ നായികാ കഥാപാത്രം വലിയ ബ്രേക്ക് നൽകുകയായിരുന്നു. ഇപ്പോഴിതാ പിറന്നാൾ ആഘോഷത്തിന്റെ ത്രില്ലിലാണ് നടി.

## Article Content

മൂന്ന് വര്‍ഷങ്ങൾക്ക് മുമ്പ് ടൊവിനോ തോമസ് നായകനായെത്തിയ തീവണ്ടിയിൽ നായികയായി എത്തി ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സംയുക്ത മേനോൻ. ദേവി എന്ന കഥാപാത്രമായിട്ടായിരുന്നു സംയുക്ത ചിത്രത്തിൽ എത്തിയത്. 2016ൽ പോപ്കോൺ എന്ന സിനിമയിൽ സംയുക്ത അഭിനയിച്ചുവെങ്കിലും തീവണ്ടിയിലെ നായികാ കഥാപാത്രം വലിയ ബ്രേക്ക് നൽകുകയായിരുന്നു. ഇപ്പോഴിതാ പിറന്നാൾ ആഘോഷത്തിന്റെ ത്രില്ലിലാണ് നടി.

കളരി എന്ന സിനിമയിലൂടെ സംയുക്ത തമിഴിലും അരങ്ങേറുകയുണ്ടായി. ജൂലൈ കാട്രിൽ എന്ന സിനിമയിലും തമിഴിൽ അഭിനയിച്ചു.അടുത്ത വർഷത്തേക്ക് നടന്നു കയറുന്നു തല ഉയർത്തി പിടിച്ചുകൊണ്ട് എന്ന ക്യാപ്‌ഷൻ നൽകിയാണ് സംയുക്ത എത്തിയത്. ആശംസകൾ നേർന്നുകൊണ്ട് നിരവധിപേരാണ് സോഷ്യൽ മീഡിയ വഴിയെത്തുന്നത്.

ഗീതുമോഹൻദാസ് അടക്കമുള്ള താരങ്ങളും സംയുക്തക്ക് ആശംസകളേകി രംഗത്തുണ്ട്.മോഡലിങ് രംഗത്ത് നിന്ന് സിനിമയിലെത്തിയ സംയുക്ത ലില്ലി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറിയതെങ്കിലും ശ്രദ്ധിക്കപ്പെട്ടത് തീവണ്ടിയിലൂടെയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3308/in-the-thrill-of-a-birthday-celebration-samyuktha-menon)