---
title: "കാത്തിരിപ്പുകള്‍ക്ക് വിരാമം; 'കെജിഎഫ് 2' വിലെ ഗാനമെത്തി"
english_title: "The wait is over; The song 'KGF 2' has arrived"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33056/the-wait-is-over-the-song-kgf-2-has-arrived"
published_at: "2022-03-21T17:13:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623865934b703_kgf 2 .jpg"
keywords: []
---

# കാത്തിരിപ്പുകള്‍ക്ക് വിരാമം; 'കെജിഎഫ് 2' വിലെ ഗാനമെത്തി

> **Lead Summary:** **ആ**രാധകര്‍ ഏറ്റവുമധികം കാത്തിരിക്കുന്നതാണ് കന്നഡ ചിത്രം 'കെജിഎഫ് 2'വിന്‍റേത്. കൊവിഡ് പശ്ചാത്തലത്തില്‍ പല തവണ റിലീസ് തീയതി പുനര്‍നിശ്ചയിക്കപ്പെട്ട ചിത്രത്തിന്‍റെ നിലവിലെ റിലീസ് തീയതി വരുന്ന ഏപ്രില്‍ 14 ആണ്.

## Article Content

**ആ**രാധകര്‍ ഏറ്റവുമധികം കാത്തിരിക്കുന്നതാണ് കന്നഡ ചിത്രം 'കെജിഎഫ് 2'വിന്‍റേത്. കൊവിഡ് പശ്ചാത്തലത്തില്‍ പല തവണ റിലീസ് തീയതി പുനര്‍നിശ്ചയിക്കപ്പെട്ട ചിത്രത്തിന്‍റെ നിലവിലെ റിലീസ് തീയതി വരുന്ന ഏപ്രില്‍ 14 ആണ്.

ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്താനിരിക്കുന്ന ചിത്രമാണിത്. തൂഫാന്‍ എന്നാരംഭിക്കുന്ന പുതിയ ഗാനത്തിന്‍റെ ഈ അഞ്ച് ഭാഷാ പതിപ്പുകളും ഒരുമിച്ചാണ് പുറത്തുവിട്ടിരിക്കുന്നത്.

സാന്‍ഡല്‍വുഡ് സിനിമയ്ക്ക് ഭാഷയ്ക്കു പുറത്തേക്ക് വഴി വെട്ടുന്നതില്‍ വിജയിച്ച ചിത്രമായിരുന്നു കെജിഎഫ്. പ്രശാന്ത് നീലിന്‍റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ ചിത്രം പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. യഷ് നായകനാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹൊംബാളെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ, കെ വി രാമ റാവു, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, പ്രൊഡക്ഷന്‍ ഡിസൈന്‍ ശിവകുമാര്‍, ആക്ഷന്‍ അന്‍ബറിവ്, നൃത്തസംവിധാനം ഹര്‍ഷ, മോഹന്‍, ഡബ്ബിംഗ് ആനന്ദ് വൈ എസ്, വസ്ത്രാലങ്കാരം യോഗി ജി രാജ്, സാനിയ സര്‍ധാരിയ, നവീന്‍ ഷെട്ടി, അശ്വിന്‍ മാവ്‍ലെ, ഹസ്സന്‍ ഖാന്‍, സംഭാഷണ രചന ചന്ദ്രമൗലി എം, ഡോ. സൂരി, പ്രശാന്ത് നീല്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/33056/the-wait-is-over-the-song-kgf-2-has-arrived)