---
title: "സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍ വിവാഹിതനായി - വിവാഹചിത്രങ്ങള്‍ കാണാം "
english_title: "Director and actor Sohan Seenulal got married - see wedding pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/33054/director-and-actor-sohan-seenulal-got-married-see-wedding-pictures"
published_at: "2022-03-21T16:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62385f261949b_Untitled-1.jpg"
keywords: []
---

# സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍ വിവാഹിതനായി - വിവാഹചിത്രങ്ങള്‍ കാണാം 

> **Lead Summary:** **സം**വിധായകനും നടനുമായ സോഹന്‍ സീനുലാല്‍ വിവാഹിതനായി. സ്റ്റെഫി ഫ്രാന്‍സിസ് ആണ് വധു. കൊച്ചിയില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം.

## Article Content

**സം**വിധായകനും നടനുമായ സോഹന്‍ സീനുലാല്‍ വിവാഹിതനായി. സ്റ്റെഫി ഫ്രാന്‍സിസ് ആണ് വധു. കൊച്ചിയില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം.

സിദ്ദിഖ് ലാലിന്‍റെ സംവിധാനത്തില്‍ 1994ല്‍ പുറത്തെത്തിയ കാബൂളിവാലയിലൂടെ ബാലതാരമായാണ് സോഹന്‍ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഷാഫിയുടെ അസിസ്റ്റന്‍റ് ആയി സംവിധാന രംഗത്തേക്ക് എത്തി.

മമ്മൂട്ടി നായകനായി 2011ല്‍ പുറത്തെത്തിയ ഡബിള്‍സ് എന്ന ചിത്രമാണ് സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം.തുടര്‍ന്ന് വന്യം, അണ്‍ലോക്ക് എന്നീ സിനിമകളും സംവിധാനം ചെയ്‍തു.

എബ്രിഡ് ഷൈനിന്‍റെ ആക്ഷന്‍ ഹീറോ ബിജുവില്‍ സോഹന്‍ അവതരിപ്പിച്ച വേഷം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പുതിയ നിയമം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, തോപ്പില്‍ ജോപ്പന്‍, ഗ്രേറ്റ് ഫാദര്‍, കെയറോഫ് സൈറ ബാനു, പരോള്‍, ഡ്രൈവിംഗ് ലൈസന്‍സ്, ഉണ്ട, അബ്രഹാമിന്‍റെ സന്തതികള്‍, പഞ്ചവര്‍ണ്ണ തത്ത, ദ് പ്രീസ്റ്റ്, ബ്രോ ഡാഡി തുടങ്ങി നാല്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

നൈറ്റ് ഡ്രൈവ് ആണ് അഭിനയിച്ചവയില്‍ അവസാനം പുറത്തെത്തിയ ചിത്രം. നിലവില്‍ ഫെഫ്ക വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി കൂടിയാണ് സോഹന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/33054/director-and-actor-sohan-seenulal-got-married-see-wedding-pictures)