---
title: "വികാരഭരിതനായി സുധീഷ്, മഴ പെയ്യുന്ന കടല്‍  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു"
english_title: "Sudheesh, emotional, released the first look poster of Rainy Sea"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3305/sudheesh-emotional-released-the-first-look-poster-of-rainy-sea"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/613db3581e2e6_sudhi.jpg"
keywords: []
---

# വികാരഭരിതനായി സുധീഷ്, മഴ പെയ്യുന്ന കടല്‍  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

> **Lead Summary:** സുധീഷ് നായകനായി എത്തുന്ന മഴ പെയ്യുന്ന കടല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യര്‍, ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു.ലിഗോഷ് ഗോപിനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു നടന്‍ എന്ന നിലയില്‍ എന്റെ ചെറുപ്പം മുതലേ ഞാന്‍ ആരാധിയ്ക്കുന്ന ആളാണ് സുധീഷേട്ടന്‍. ഈ ഒരു സിനിമ അങ്ങേയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിയ്ക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. സുധീഷേട്ടനും സിനിമയുടെ മുഴുവന്‍ ടീമിനും ആശംസകള്‍ - എന്ന് പറഞ്ഞു കൊണ്ടാണ് മഞ്ജു ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്.

## Article Content

സുധീഷ് നായകനായി എത്തുന്ന മഴ പെയ്യുന്ന കടല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യര്‍, ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു.ലിഗോഷ് ഗോപിനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു നടന്‍ എന്ന നിലയില്‍ എന്റെ ചെറുപ്പം മുതലേ ഞാന്‍ ആരാധിയ്ക്കുന്ന ആളാണ് സുധീഷേട്ടന്‍. ഈ ഒരു സിനിമ അങ്ങേയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിയ്ക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. സുധീഷേട്ടനും സിനിമയുടെ മുഴുവന്‍ ടീമിനും ആശംസകള്‍ - എന്ന് പറഞ്ഞു കൊണ്ടാണ് മഞ്ജു ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്.

വളരെ സന്തോഷത്തോടെയാണ് മഴ പെയ്യുന്ന കടല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് എന്റെ സുഹൃത്തും മികച്ച കലാകാരനുമായ സുധീഷ് ആണ്. ടീമിന് ആശംസകള്‍ എന്ന് കുഞ്ചാക്കോ ബോബനും പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് എഴുതി. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് സുധീഷിന് എല്ലാവിധ ആശംസകളും, മഴ പെയ്യുന്ന കടല്‍ എന്ന ചിത്രത്തിന്റെ മൊത്തം ടീമിനെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞ് ബിജു മേനോനും പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു. പോസ്റ്ററില്‍ വളരെ അധികം വികാരഭരിതനായിട്ടാണ് സുധീഷിനെ കാണുന്നത്. ബ്ലാക്ക് ആന്റ്് വൈറ്റിലുള്ള പോസ്റ്ററില്‍, സുധീഷിന് പിന്നില്‍ ഒരു കലണ്ടറും കാണാം. വേര്‍പാടിന്റെ വേദനയും, രോഗവും കാത്തിരിപ്പും ഒക്കെയാവാം കഥ എന്ന സൂചന പോസ്റ്റര്‍ നല്‍കുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/3305/sudheesh-emotional-released-the-first-look-poster-of-rainy-sea)