---
title: "ഞാന്‍ എന്നും അവളുടെ മകള്‍ - നസ്രിയ"
english_title: "I always have her daughter - Nazriya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3304/i-always-have-her-daughter-nazriya"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/613daf44f0331_meghna.jpg"
keywords: []
---

# ഞാന്‍ എന്നും അവളുടെ മകള്‍ - നസ്രിയ

> **Lead Summary:** കന്നട നടി ആണെങ്കിലും മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ് മേഘ്‌ന രാജ്. യക്ഷിയും ഞാനും എന്ന ചിത്ത്രതില്‍ തുടങ്ങി ബ്യൂട്ടിഫുള്‍, മെമ്മറീസ്, റെഡ് വൈന്‍ അങ്ങനെ ചെയ്ത ചിത്രങ്ങള്‍ എല്ലാം പ്രേക്ഷക ശ്രദ്ധ നേടിയതാണ്. അനന്യ, നസ്‌റിയ തുടങ്ങിയ മലയാളി താരങ്ങളുമായും മേഘ്‌ന നല്ല സൗഹൃദ ബന്ധം സൂക്ഷിക്കുന്നു. മേഘ്‌നയുടെ വേദനകളില്‍ ഒപ്പം നിന്ന രണ്ട് മലയാളി താരങ്ങള്‍ കൂടെയാണ് നസ്‌റിയയും അനന്യയും. ഇപ്പോള്‍ നസ്‌റിയ മേഘ്‌ന രാജിനൊപ്പം നിന്ന് എടുത്ത ഏതാനും ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഞാന്‍ എന്നും അവളുടെ മകള്‍ എന്ന ക്യാപ്ഷനോടെയാണ് നസ്‌റിയ ഫോട്ടോകള്‍ പങ്കുവച്ചത്. 

## Article Content

കന്നട നടി ആണെങ്കിലും മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ് മേഘ്‌ന രാജ്. യക്ഷിയും ഞാനും എന്ന ചിത്ത്രതില്‍ തുടങ്ങി ബ്യൂട്ടിഫുള്‍, മെമ്മറീസ്, റെഡ് വൈന്‍ അങ്ങനെ ചെയ്ത ചിത്രങ്ങള്‍ എല്ലാം പ്രേക്ഷക ശ്രദ്ധ നേടിയതാണ്. അനന്യ, നസ്‌റിയ തുടങ്ങിയ മലയാളി താരങ്ങളുമായും മേഘ്‌ന നല്ല സൗഹൃദ ബന്ധം സൂക്ഷിക്കുന്നു. മേഘ്‌നയുടെ വേദനകളില്‍ ഒപ്പം നിന്ന രണ്ട് മലയാളി താരങ്ങള്‍ കൂടെയാണ് നസ്‌റിയയും അനന്യയും. ഇപ്പോള്‍ നസ്‌റിയ മേഘ്‌ന രാജിനൊപ്പം നിന്ന് എടുത്ത ഏതാനും ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഞാന്‍ എന്നും അവളുടെ മകള്‍ എന്ന ക്യാപ്ഷനോടെയാണ് നസ്‌റിയ ഫോട്ടോകള്‍ പങ്കുവച്ചത്. 

കഴിഞ്ഞ ആഴ്ചയായിരുന്നു ജൂനിയര്‍ ചിരുവിന്റെ പേരിടല്‍ ചടങ്ങ്. റയാന്‍ രാജ് സര്‍ജ്ജ എന്ന് മകന് പേരിട്ട വിശേഷം മേഘ്‌ന തന്നെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. മേഘ്‌നയെ കാണാന്‍ നസ്‌റിയ ഹൈദരബാദില്‍ എത്തിയതും ചില കന്നട - തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴാണ് നസ്‌റിയ ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. മാഡ് ഡാഡി എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചതിലൂടെയാണ് മേഘ്‌നയും നസ്‌റിയയും തമ്മിലുള്ള സൗഹൃദം ആരംഭിയ്ക്കുന്നത്. ചിത്രത്തില്‍ മേഘ്‌ന രാജിന്റെ മകളായിട്ടാണ് നസ്‌റിയ അഭിനയിച്ചത്. അതുകൊണ്ടാണ് ക്യാപ്ഷനില്‍ ഞാന്‍ എന്നും അവളുടെ മകള്‍ എന്ന് നസ്‌റിയ കുറിച്ചത്. ധീ എന്നാണ് നസ്‌റിയ മേഘ്‌നയെ വിളിയ്ക്കുന്നത്. നസ്‌റിയ പങ്കുവച്ച പോസ്റ്റിന് താഴെ നടി ശ്വേത മേനോന്‍ ഉള്‍പ്പടെയുള്ളവര്‍ കമന്റിലൂടെ സ്‌നേഹം അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3304/i-always-have-her-daughter-nazriya)