മകരവിളക്ക് മഹോത്സവം; ശബരിമല തീർത്ഥാടകർക്കായി പുൽമേട്ടിൽ ബിഎസ്എൻഎൽ താത്കാലിക ഇന്റർനെറ്റ് ടവർ സ്ഥാപിക്കും

മകരവിളക്ക് മഹോത്സവം; ശബരിമല തീർത്ഥാടകർക്കായി പുൽമേട്ടിൽ ബിഎസ്എൻഎൽ താത്കാലിക ഇന്റർനെറ്റ് ടവർ സ്ഥാപിക്കും
Dec 9, 2025 10:11 PM | By Roshni Kunhikrishnan

ശബരിമല:( www.truevisionnews.com) മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുൽമേട് വഴിയുള്ള തീർഥാടകർക്ക് മികച്ച ആശയവിനിമയ സൗകര്യത്തിനായി ബി.എസ്.എൻ.എൽ താൽക്കാലിക ടവർ സ്ഥാപിക്കും.

മകരവിളക്ക് ദർശനത്തിനായി പതിനായിരങ്ങൾ എത്തിച്ചേരുന്ന പുൽമേട്ടിൽ ഭക്തജനത്തിരക്ക് കണക്കിലെടുത്താണ് അഞ്ച് ദിവസത്തേക്ക് ഈ അധിക സംവിധാനം ഒരുക്കുന്നത്. ദുർഘടമായ പുൽമേട് പരമ്പരാഗത തീർഥാടനപാതയിൽ ഫൈബർ കേബിളുകൾ എത്തിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് മൈക്രോവേവ് സംവിധാനം ഉപയോഗിച്ച് ഇവിടെ നെറ്റ്‌വർക്ക് ലഭ്യമാക്കും.

പാണ്ടിത്താവളത്തെ എക്സ്ചേഞ്ചിൽ നിന്നുള്ള രണ്ട് 4ജി യൂനിറ്റുകൾ നിലവിൽ പുൽമേട് മേഖലയിൽ കവറേജ് നൽകുന്നത്. സത്രം മുതൽ ഓടാംപ്ലാവ് വരെയുള്ള പരമ്പരാഗത പാതയിൽ 80 ശതമാനം ഭാഗങ്ങളിലും 3ജി, 2ജി സേവനങ്ങൾ ലഭ്യമാണെന്നും ഓടംപ്ലാവ് മുതൽ 4ജി ലഭ്യമാണെന്നും സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന ബിഎസ്എൻഎൽ വൃത്തങ്ങൾ വ്യക്തമാക്കി.

പത്തനംതിട്ട മുതൽ സന്നിധാനംവരെ 27ഓളം 4ജി സൈറ്റുകളും അതിവേഗ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുമാണ് ഇത്തവണ ബി.എസ്.എൻ.എൽ സജ്ജീകരിച്ചിരിക്കുന്നത്.

BSNL to set up temporary internet tower in Pulmedu for Sabarimala pilgrims

Next TV

Related Stories
 കോഴിക്കോട് സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിൽ അപകടം, നിരവധി പേർക്ക് പരിക്ക്

Dec 9, 2025 10:24 PM

കോഴിക്കോട് സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിൽ അപകടം, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക്...

Read More >>
പൊലീസ് കേസെടുത്തതിന് പിന്നാലെ ചൊക്ലിയിൽ നിന്നും കാണാതായ  യുഡിഎഫ് സ്ഥാനാര്‍ഥി  ചൊക്ലി പൊലീസിനു മുന്നിൽ ഹാജരായി

Dec 9, 2025 09:54 PM

പൊലീസ് കേസെടുത്തതിന് പിന്നാലെ ചൊക്ലിയിൽ നിന്നും കാണാതായ യുഡിഎഫ് സ്ഥാനാര്‍ഥി ചൊക്ലി പൊലീസിനു മുന്നിൽ ഹാജരായി

ചൊക്ലിയിൽ നിന്നും കാണാതായ യുഡിഎഫ് സ്ഥാനാര്‍ഥി ചൊക്ലി പൊലീസിനു മുന്നിൽ ഹാജരായി...

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ്; വടക്കൻ കേരളത്തിൽ ആവേശകരമായി പരസ്യപ്രചാരണ സമാപനം, വോട്ടെടുപ്പിന് മുന്നോടിയായി നാളെ നിശബ്ദ പ്രചാരണം

Dec 9, 2025 09:18 PM

തദ്ദേശ തെരഞ്ഞെടുപ്പ്; വടക്കൻ കേരളത്തിൽ ആവേശകരമായി പരസ്യപ്രചാരണ സമാപനം, വോട്ടെടുപ്പിന് മുന്നോടിയായി നാളെ നിശബ്ദ പ്രചാരണം

പരസ്യ പ്രചാരണം സമാപിച്ചു, നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പ്...

Read More >>
വോട്ട് ചെയ്യാൻ മഷി പുരട്ടി പിന്നാലെ വയോധിക ബൂത്തിനുളിൽ കുഴഞ്ഞു വീണ് മരിച്ചു

Dec 9, 2025 07:52 PM

വോട്ട് ചെയ്യാൻ മഷി പുരട്ടി പിന്നാലെ വയോധിക ബൂത്തിനുളിൽ കുഴഞ്ഞു വീണ് മരിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ് , വയോധിക ബൂത്തിനുളിൽ കുഴഞ്ഞു വീണ്...

Read More >>
Top Stories

News Roundup