---
title: "സുചിത്രയും സുപ്രിയയും ഇരട്ടകളെ പോലെ -ആരാധകര്‍"
english_title: "Suchitra and Supriya are like twins -fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3303/suchitra-and-supriya-are-like-twins-fans"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/613c9f8f572e6_prithy2.jpg"
keywords: []
---

# സുചിത്രയും സുപ്രിയയും ഇരട്ടകളെ പോലെ -ആരാധകര്‍

> **Lead Summary:** മലയാളത്തിൻ്റെ പ്രിയതാരങ്ങളായ മോഹൻലാലും പൃഥ്വിരാജുമായുള്ള സൗഹൃദത്തിന്റെ ആഴം എല്ലാ സിനിമാപ്രേമികൾക്കും അറിവുള്ളതാണ്. വമ്പൻ കളക്ഷനുമായി പ്രേക്ഷക ഹൃദയം കവർന്ന ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

## Article Content

മലയാളത്തിൻ്റെ പ്രിയതാരങ്ങളായ മോഹൻലാലും പൃഥ്വിരാജുമായുള്ള സൗഹൃദത്തിന്റെ ആഴം എല്ലാ സിനിമാപ്രേമികൾക്കും അറിവുള്ളതാണ്. വമ്പൻ കളക്ഷനുമായി പ്രേക്ഷക ഹൃദയം കവർന്ന ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ഇന്നലെ രാത്രിയായിരുന്നു മോഹൻലാലും പൃഥ്വിരാജും സുപ്രിയയും സുചിത്രയുമൊത്തു നിൽക്കുന്ന ഒരു ചിത്രം താരം പങ്കുവെച്ചത്. Family Nights! #AboutTonight #FunNights എന്ന കുറിപ്പോടെയായിരുന്നു താരത്തിൻ്റെ പോസ്റ്റ്. ചിത്രം കണ്ട ആരാധകരൊക്കെ പറയുന്നത് ചേട്ടനും അനിയനും ആഘോഷിച്ചല്ലോ എന്നാണ്.

ചിത്രത്തിൽ സുപ്രിയയെയും സുചിത്രയെയും കണ്ടിട്ട് സഹോദരിമാരെ പോലെ തോന്നുന്നുവെന്നും പൃഥ്വിരാജിൻ്റെ വീട്ടിലേക്ക് ഇവർ രണ്ടു പേരും സർപ്രൈസ് വിസിറ്റ് നടത്തിയതാകാനാണ് സാധ്യതയെന്നും ആരാധകർ കുറിച്ചിരിക്കുന്നു. കരിനീല ഡ്രസ്കോഡിലാണ് മോഹൻലാലും സുപ്രിയയും ചിത്രത്തിലുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3303/suchitra-and-supriya-are-like-twins-fans)